Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,
in , ,

ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ (Delhi pollution) തുടർന്ന് ആപ്പ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം (Odd-Even Plan) പിൻവലിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി (CM) അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejriwal) നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

നവംബർ 13 മുതൽ അഞ്ച് ദിവസത്തേയ്ക്ക് പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കുവാനാണ് ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കുമ്പോൾ ആർക്കും ഇളവുകൾ നൽകരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിദ്ദേശിച്ചതിനെ തുടർന്നാണ് ഗതാഗത പരിഷ്കാര തീരുമാനം പിൻവലിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.

Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,ഇരു ചക്രവാഹനങ്ങൾക്കും, സർക്കാർ വാഹനങ്ങൾക്കും, സ്ത്രീകൾക്കും പുതിയ പരിഷ്കാരത്തിൽ ഇളവ് അനുവദിക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സ്വതന്ത്രർ കുമാർ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണൽ ഈ നടപടിയെ ചോദ്യം ചെയ്തു.

എന്തടിസ്ഥാനത്തിലാണ് ഇളവുകൾ അനുവദിച്ചതെന്ന് ട്രൈബ്യൂണൽ സർക്കാരിനോട് ആരാഞ്ഞു. പുതിയ സാഹചര്യത്തിൽ ഇളവുകളോട് കൂടി പദ്ധതി നടപ്പിലാക്കാൻ ഡൽഹി സർക്കാർ അനുമതി ആവശ്യപ്പെടും. ഇതിനായി തിങ്കളാഴ്ച്ച സർക്കാർ ഹരിത ട്രൈട്രൈബ്യൂണലിൽ അപ്പീൽ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിലെ വായു മലിനീകരണ തോത് ഭീകരമായ വിധത്തിൽ വർദ്ധിച്ചതിനെ തുടർന്നാണ് ഡൽഹി സർക്കാർ ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷവും അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഡൽഹി സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

women journalists, committee, Sugathakumari,

വനിതകളും മാധ്യമങ്ങളും; പ്രശ്നങ്ങൾ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി

Rafael Nadal, ATP, World Tour No. 1 Trophy, honoured, tennis, ATP Executive Chairman & President Chris Kermode, Nadal, family, sponsors, support, Grand Slams, ATP World Tour Masters,

ടെന്നീസ് താരം നദാലിന് എടിപിയുടെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം