Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.
in , ,

ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്.

മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി 18 കിലോ ഭാരം കുറച്ച മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൽ വൈറലായിരുന്നു.

ഫ്രാൻ‌സിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ സഹായത്താലാണ് മോഹൻലാൽ മാണിക്യനായി കൂടുവിട്ട് കൂടുമാറ്റം നടത്തിയത്. ശരീരഭാരം കുറയ്ക്കുന്നതിനായി ആറു മണിക്കൂര്‍ വരെ മോഹൻലാൽ പ്രതിദിനം ജിമ്മില്‍ ചെലവഴിച്ചിരുന്നു.

ലാലിന്‍റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘത്തിനു കീഴില്‍ ഏകദേശം 50 ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് മോഹന്‍ലാല്‍ ശരീരഭാരം കുറയ്ക്കുന്നതിൽ വിജയിച്ചതെന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

ചെറിയ പ്രായം മുതല്‍ 60 വയസുവരെ നീളുന്ന ഒടിയൻ മാണിക്യന്റെ ജീവിതകാലഘട്ടത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പഴയകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെയുള്ളവ വശമുള്ള ‘ഒടിയന്‍ മാണിക്യം’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിൽ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. വാരണാസിയും പാലക്കാടുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷന്‍. വിഷ്വല്‍ ഇഫക്റ്റ്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുതൽ മുടക്ക്.

https://www.youtube.com/watch?v=oTet1DJ9v1s

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Arunaraje Patil, IFFK, workshop for women, Arunaraje Patil,book,  participants,International Film Festival of Kerala ,women filmmakers , technicians, participated ,workshop, funding opportunities, film festival, Filmmaker Arunaraje Patil',autobiography,Freedom: My Story, career, Patil,

വനിതാ ശില്പശാല: അരുണാ രാജെ പാട്ടീല്‍ പങ്കെടുത്തു

അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും