വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

ദുരന്തത്തിന്റെ പ്രഹരമേറ്റ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള നടപടികള്‍ ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കമ്പ്യൂട്ടറധിഷ്ഠിതമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാവുന്ന മൊബൈല്‍ ആപ്പ് സംവിധാനം ഇതിനായി ക്രമപ്പെടുത്തിയിട്ടുണ്ട്.

വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ദുരന്തബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി ഫോട്ടോഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സഹായവും പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും നല്‍കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി രൂപ

മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം