in

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻെറ കുറുങ്കഥകളുടെ പ്രകാശനം ഫെബ്രുവരി 14 ന്

കൊച്ചി: പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ധീൻ  പൊയ്ത്തുംകടവ് എഴുതിയ കുറുങ്കഥകൾ പുസ്തക രൂപത്തിലാകുന്നു.

മൂന്ന് പതിറ്റാണ്ടിനിടയിൽ എഴുതിയ കുഞ്ഞു കഥകളാണ്  ഓം പ്ലെയ്‌റ്റ് എന്ന പേരിൽ പുസ്തകമാകുന്നത്.

കൊച്ചിയിൽ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് നടൻ സലിം കുമാർ പ്രകാശനം നിർവഹിക്കും. ചെറുകഥാകൃത്ത് മനോജ് ജാതവേദര് പുസ്തകം ഏറ്റുവാങ്ങും.  ഉച്ചക്ക് രണ്ടുമണിക്കാണ് പ്രകാശനച്ചടങ്ങ്.

ചലച്ചിത്ര നടിയും  ആക്ടിവിസ്റ്റുമായ  ജോളി ചിറയത്ത് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ  ചടങ്ങിൽ പങ്കെടുക്കും. പ്രണതം ബുക്‌സാണ് കുറുങ്കഥകൾ പുസ്തക രൂപത്തിലാക്കുന്നത്.

ആർക്കും വേണ്ടാത്ത കണ്ണ്, തല, കത്തുന്ന തലയണ, രണ്ട് എളേപ്പമാർ, മഞ്ഞുകാലം, മലബാർ എക്സ്പ്രസ്, ശിഹാബുദ്ധീന്റെ കഥകൾ, തിരഞ്ഞെടുത്ത കഥകൾ, കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ ( ചെറുകഥാ സമാഹാരങ്ങൾ); ആലിവൈദ്യൻ, ഈർച്ച, നല്ല അയൽക്കാരൻ (നോവലുകൾ); നൂറ്റാണ്ടുകളായി കാത്തുവെച്ചത്, കടൽമരുഭൂമിയിലെ വീട്, കഥാപാത്രം വീട്ടുമുറ്റത്ത് , ജീവപര്യന്തം, മരുജീവിതം (ഓർമ്മക്കുറിപ്പുകൾ) എന്നിവയാണ് ശിഹാബുദ്ധീന്റെ  പ്രധാന രചനകൾ. വിവിധ ഭാഷകളിലേക്ക്  കഥകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡിന് പുറമേ പുറമേ  വി ടി ഭട്ടതിരിപ്പാട്, അങ്കണം, അബുദാബി ശക്തി പുരസ്‌കാരങ്ങളും ശിഹാബുദ്ധീൻ നേടിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രം പുനര്‍ജ്യോതി ഉദ്ഘാടനം ഫെബ്രുവരി 13 ന് 

സാഹസിക ടൂറിസം ആസ്വദിച്ച് പ്രതിരോധ സംഘം