ബലിദാനി ആക്കി ഒപ്പം നിർത്താൻ നോക്കുന്നവർ… 

19 നു വീട്ടിലേക്ക് വിളിച്ചയാളെ 18 നു കാണാതായി എന്നും അത് 16 നു പോലീസ് തല്ലി കൊന്നതാണെന്നും സംഘികൾ. സംഘികൾക്കെതിരെ രൂക്ഷ പരിഹാസവുമായി സുനിത ദേവദാസിന്റെ ലൈവ് വീഡിയോ.

തോറ്റവന്റെ വേദന തോറ്റവനെ അറിയൂ പുണ്യാളാ എന്നു പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെ സംഘികളുടെ വിഷമം സംഘികൾക്കെ അറിയൂ…

സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ല

രാഷ്ട്ര പിതാവ് ഇല്ല

സാമൂഹിക പരിഷ്കർത്താക്കൾ ഇല്ല

ചരിത്രത്തിൽ ഇടം പിടിച്ച രാജാക്കന്മാരും ഇല്ല

ഇപ്പോ നോക്കുമ്പോ ശബരിമല വിഷയത്തിൽ പോലും ഒരു രക്തസാക്ഷിയും ഇല്ല.

അങ്ങനെയാണ് അവർ പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തുംവളവിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ വേഗം ഏറ്റെടുത്തു ബലിദാനി ആക്കി ഒപ്പം നിർത്താൻ നോക്കിയതും ശ്രീധരൻപിള്ള ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതും പോലീസ് തല്ലിക്കൊന്നു എന്ന് ആരോപിച്ചതും ഹർത്താൽ പ്രഖ്യാപിച്ചതും.

എന്നാൽ അത് വിജയിച്ചില്ല.

കാരണം, ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. ഇയാളെ കാണാതായത് 18 മുതൽ എന്ന് പ്രചരിപ്പിച്ചെങ്കിലും അന്വേഷിച്ചപ്പോൾ ഇയാൾ 19 നു വീട്ടിലേക്ക് വിളിച്ചതായി തെളിഞ്ഞു.

പതിവ് പോലെ ഒരു സംഘി കള്ളം കൂടി പൊളിഞ്ഞു.

19 നു വീട്ടിലേക്ക് വിളിച്ചയാളെ 18 നു കാണാതായി എന്നും അത് 16 നു പോലീസ് തല്ലി കൊന്നതാണെന്നും സംഘികൾ.

എങ്ങനുണ്ട്. ഇതാണ് സംഘികൾ.

വീഡിയോ പൂർണരൂപത്തിൽ ഇവിടെ കാണാം

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശിശുമരണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമായി കേരളം 

എം എൻ വിജയൻ അനുസ്മരണം നവംബർ 7 ന്