ഓണം-ബക്രീദ് സഹകരണ വിപണി ഉദ്ഘാടനം ആഗസ്റ്റ് 16

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം-ബക്രീദ് സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പാളയം എല്‍.എം.എസ് ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ത്രിവേണി ഓണസദ്യ കിറ്റിന്റെ ആദ്യവില്‍പന കെ. മുരളീധരന്‍ എം.എല്‍.എ നിര്‍വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും.

ആഗസ്റ്റ് 16 മുതല്‍ 24 വരെ 3500 ഓണം-ബക്രീദ് വിപണികള്‍ കേരളമാകെ പ്രവര്‍ത്തിക്കും. പൊതു വിപണിയേക്കാള്‍ 50 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്: ഫിക്ഷൻ രംഗത്ത് ക്ലിന്റൺ തരംഗം

വിദ്യാഭ്യാസ സ്ഥാപന ബസുകളില്‍ ഒക്‌ടോബര്‍ 1 മുതല്‍ ജി പി എസ് നിര്‍ബന്ധം