onam plays, festival
in ,

ഓർമ്മയായി മാറുന്ന ഓണക്കളികൾ

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉത്സവമായ ഓണത്തെ (onam) വരവേൽക്കാൻ മലയാളികൾ ഒരിക്കൽ ഒരുങ്ങിക്കഴിഞ്ഞു. ഓണപ്പൂക്കളം, ഓണസദ്യ, ഉത്രാടപ്പാച്ചിൽ, ഓണപ്പാട്ടുകൾ, ഓണച്ചൊല്ലുകൾ എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട് പല സ്മരണകളും മലയാളിയുടെ മനസ്സിലുണ്ട്. നഗരവത്കരണം അതിന്റെ പരിപൂർണതയിലെത്തി നിൽക്കുമ്പോൾ അവയിൽ പലതും ഓർമ്മകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഒരു നാൾ ഓണമെന്ന സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഓണക്കളികളിൽ (onam games) പലതിനെയും കുറിച്ച് ഇന്ന് പല കുരുന്നുകൾക്കും കേട്ട്കേൾവി പോലുമില്ലാതായിരിക്കുന്നു.

പുലിക്കളി

onam plays, festival

ഓണക്കളികളിൽ ഇന്നും അത്യധികം ശോഭയോടെ നിൽക്കുന്നതാണ് പുലിക്കളി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ ഓണ വിനോദം. നാലാം ഓണത്തിനാണ് പുലിക്കളി സാധാരണയായി അരങ്ങേറുന്നത്. ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശി മുഖംമൂടിയും ധരിച്ച് നഗര വീഥികളിലിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുന്നിൽ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്. ഉടുക്കും തകിലുമാണ് പ്രധാന വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. ഒരു വേട്ടക്കാരനും സംഘത്തിലുണ്ടാകും. കോമാളി വേഷങ്ങളും ആക്ഷേപ ഹാസ്യങ്ങളുമെല്ലാമാണ് ഇതിന്റെ പ്രധാന ഇതിവൃത്തം.

ആട്ടക്കളം

ആട്ടക്കളം

തൃശൂർ, പാലക്കാട് ജില്ലകളിലാണ് ആട്ടക്കളം എന്ന ഓണക്കളി നിലനിന്നിരുന്നത്. രണ്ട് തുല്യ എണ്ണത്തിലുള്ള സംഘത്തിൽ ഒരു കൂട്ടർ വൃത്തത്തിനകത്തും മറ്റൊരു കൂട്ടർ പുറത്തുമായി നിരക്കുന്നു. ഇവർ തമ്മിൽ കൈകൊണ്ട് അടിച്ചാണ് പൊരുതുന്നത്. മത്സരം നിയന്ത്രിക്കാനായി ഒരാൾ പുറത്തുണ്ടാകും. പുറത്ത് നിൽക്കുന്ന മത്സരാർത്ഥികൾ വൃത്തത്തിന്റെ വരയിൽ തൊടാതെ മറ്റുള്ളവരെ പുറത്തെത്തിക്കുക എന്നതാണ് ദൗത്യം. ആട്ടക്കളത്തിന്റെ പല വകഭേദങ്ങൾ പല പേരുകളിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലൊരു വിനോദം നിലനിന്നിരുന്നു എന്ന വിവരം പോലും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്.

കുമ്മാട്ടിക്കളി

onam plays, festival

ചിലയിടങ്ങളിൽ കാർഷികോത്സവമായി കണക്കാക്കപ്പെടുന്ന കുമ്മാട്ടിക്കളി മറ്റ്‌ ചിലയിടങ്ങളിൽ അനുഷ്ഠാന കലയാണ്. വടക്കുംനാഥന്റെ ആജ്ഞയനുസരിച്ച് ശിവഭൂതങ്ങൾ നർത്തനം ചെയ്യുന്നു എന്നതാണ് കുമ്മാട്ടിക്കളിക്ക് പിന്നിലെ സങ്കൽപ്പമെന്നും വിശ്വാസമുണ്ട്. പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വയ്ക്കുന്നത്. അവർ വീടുകളിൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കുകയാണ് പതിവ്. ചെണ്ടയാണ്‌ ഈ വിനോദത്തിന്റെ പ്രധാന പിന്നണി വാദ്യമെങ്കിലും തകിൽ, ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗപ്പെടുത്തുന്നു.

പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നത്. കുമ്മാട്ടിക്കളിക്കാർ വീടുകൾ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ, ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു. കമുകിൻ പാള കൊണ്ടുള്ള മുഖമണിഞ്ഞ അനേകം വേഷങ്ങളാണ് ഇതിന്റെ സവിശേഷത. ചിലവ് കൂടിയ കുമ്മാട്ടിക്കളിക്ക് സാമ്പത്തിക സഹായം ലഭിക്കാത്തതു മൂലം അവ മണ്മറഞ്ഞു കൊണ്ടിരിക്കുന്നു.

ഓണത്തല്ല്

onam plays, festival

ഓണപ്പട, കൈയ്യാങ്കളി എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന ഓണത്തല്ലാണ് ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയത്. മലയാളിയുടെ ആയോധന പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന കായികവിനോദമാണിത്. കളരി അഭ്യാസ മുറകളുമായി ഇതിനു വളരെ അടുത്ത സാമ്യമുണ്ട്. പ്രത്യേകം തയ്യാറാക്കിയ കളങ്ങളിലാണ് ചിലയിടങ്ങളിൽ ഓണത്തല്ല് നടക്കുന്നത്.

ആർപ്പുവിളിയുമായി ഒരാൾ കളത്തിലിറങ്ങും എതിർ ചേരിയിലെ കളരിയിൽ തുല്യനായ മറ്റൊരാൾ കളരിയിലിറങ്ങിയാൽ തല്ല് ആരംഭിക്കുകയായി. കൈ നിവർത്തി കൈത്തലം പരാതി മാത്രമേ അടിയും തടയും പാടുള്ളു എന്നിങ്ങനെയുള്ള നിയമങ്ങളും പാലിക്കാൻ കളിക്കാർ ബാധ്യസ്ഥരാണ്.

കമ്പിത്തായം കളി

kambithayam-blivenews.com

ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിച്ചിരുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്‌ ഈ ഓടിന്‌ ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ്‌ ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും.

ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു. രണ്ടിലും ഒരേ തുക വന്നാൽ അതിന്‌ പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടിയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ്‌ കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.

വീഡിയോ ഗെയിമുകൾ കുട്ടികളെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നാടൻ വിനോദങ്ങൾ മണ്മറയുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല. നാട്ട് ഭാഷ നഷ്ടമാകുന്നതും ഹൃദയത്തിലുള്ള നന്മകൾ മായുന്നതിനും കാരണവും ഇതൊക്കെ തന്നെയാണ്. റോബോട്ടുകളേക്കാൾ മികച്ച തലച്ചോർ തങ്ങളുടെ മക്കൾക്ക് ലഭിക്കണമെന്ന വാശിയുമായി പരക്കം പായുന്ന മാതാപിതാക്കൾ ഒരു നിമിഷം ഒന്ന് മാറി ചിന്തിച്ചാൽ; നാടിനോടും നാടൻ അഭിരുചികളോടും കൂടി വളരുമ്പോഴാണ് തങ്ങളുടെ മക്കൾ യഥാർത്ഥ മനുഷ്യരാകുന്നതെന്ന് മലയാളിയാകുന്നതെന്ന് ഓർത്താൽ ഇത്തരം കായിക വിനോദങ്ങൾ കാലഘട്ട പരിണാമങ്ങൾക്കനുസരിച്ച് നഷ്ടമാകുന്നത് തടയാൻ നമുക്ക് സാധിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി സെപ്റ്റംബർ 16 വരെ നീട്ടി

എല്ലാ വായനക്കാർക്കും ബി ലൈവ് ന്യൂസിന്റെ ഓണാശംസകൾ