ഓണം വാരാഘോഷം 2018: സംഘാടക സമിതി രൂപീകരിച്ചു

Onam Varaghosham, 2018 , committee, minister, 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഷോഷം ( Onam Varaghosham ) വിപുലമായി നടത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ആഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 24-ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 30-ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും.

ഈ വര്‍ഷം ജില്ലയിലെ 31 വേദികളിലായിരിക്കും പരിപാടികള്‍ അരങ്ങേറുക. ഇതിനായി കഴിഞ്ഞ വര്‍ഷം അനുവദിച്ച അത്രയും തന്നെ തുക മാറ്റിവച്ചിട്ടുളളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, മേയര്‍ വികെ പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി മാരായ ശശി തരൂര്‍, ഡോ. എ സമ്പത്ത്, സി.പി നാരായണന്‍, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ എംഎല്‍എരായ അന്‍സലന്‍, സി.കെ ഹരീനന്ദ്ര നാഥ്, വി ജോയി, കെ മുരളീധരന്‍, ഡി.കെ മുരളി, ഒ. രാജഗോപാല്‍, കെ. എസ് ശബരിനാഥന്‍, ഐബി സതീഷ്, ബി സത്യന്‍, വി.എസ്. ശിവകുമാര്‍, എം, വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ എന്നിവർ കമ്മിറ്റിയിൽ ഉപരക്ഷാധികാരികളാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഫുട്ബോളിലെ പുരുഷനും സ്ത്രീയും ​

AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും