OnePlus 6 , face lock, complaint, Rick, photo, twitter, company, negative review, positive reviews, unlock, 
in , ,

ജാഗ്രത! വൺ പ്ലസ് 6 ഫേസ് ലോക്കിനെ ഫോട്ടോ കാണിച്ചും പറ്റിക്കാമെന്ന് സൂചന

ആഗോള തലത്തിൽ മെയ് 17-ന് ലോഞ്ച് ചെയ്ത വൺ പ്ലസിന്റെ പുതുപുത്തൻ ഫോണാണ് വൺ പ്ലസ് 6 ( OnePlus 6 ). പവർഫുൾ ബാറ്ററി, അതിവേഗ ചാർജിങ്, 16+20 ഡ്യൂവൽ ക്യാമറ, കിടിലൻ ഡിസൈൻ, ഫുൾ ഡിസ്പ്ലേ സ്ക്രീൻ തുടങ്ങി ഒട്ടേറെ അടിപൊളി ഫീച്ചറുകളുമായാണ് വൺ പ്ലസ് 6 രംഗത്തെത്തിയത്.

ഒപ്പം ഫേസ് ലോക്കും ഫിംഗർ പ്രിന്റ് സ്കാനറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഈ ഫോണിനെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂസിന്റെ കുത്തൊഴുക്കായിരുന്നു.

ഐഫോൺ x നെ കടത്തിവെട്ടുന്ന കിടിലൻ ഫോൺ എന്ന് വരെ റിവ്യൂകൾ വന്നു. സാംസങിന്റെയും റെഡ്‌മിയുടെയും കടുത്ത ആരാധകർ വരെ ഒരു വൺ പ്ലസ് 6 നു വേണ്ടി കൊതിച്ചു തുടങ്ങി.

അതിനിടയിലാണ് വൺ പ്ലസ് ആരാധകർക്ക് നിരാശ പകരുന്ന ഒരു വാർത്ത പരന്നത്. സംഭവം മറ്റൊന്നുമല്ല. അതീവ സുരക്ഷിതം എന്ന് കമ്പനി അവകാശപ്പെട്ടിരുന്ന ഫേസ് ലോക്ക് സംവിധാനത്തിൽ പിഴവ് കണ്ടെത്തിയതാണ് വൺ പ്ലസ് ആരാധകരെ ഞെട്ടിച്ചത്.

ഫോൺ അൺലോക്ക് ചെയ്യാൻ ഉപയോക്താവിന്റെ ഫോട്ടോ കാണിച്ചാൽ മതിയത്രെ. ‘റിക്’ എന്ന പേരിലുള്ള ഒരാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

തന്റെ ഒരു ഫോട്ടോ കാണിച്ച് തന്റെ സുഹൃത്ത് തന്റെ വൺ പ്ലസ് 6 ഫോൺ അൺലോക്ക് ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ അതിന്റെ വീഡിയോയും റിക് പങ്കു വെച്ചു

ഫോണിനെ പറ്റിക്കാനായി സുഹൃത്ത് റിക്കിന്റെ ഫോട്ടോ ഭംഗിയായി വെട്ടിയെടുത്ത് മാസ്കായി ധരിച്ചു കൊണ്ടാണ് ഫോൺ അൺലോക്ക് ചെയ്തത്.

ഈ വിവരം കമ്പനിയെ അറിയിച്ചെന്നും തുടർന്ന് ആ പിഴവിനെപ്പറ്റി തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചതായും റിക് ട്വിറ്ററിൽ കുറിച്ചു.

സൗകര്യത്തിനു വേണ്ടിയാണ് തങ്ങൾ ഫേസ്‌ലോക്ക് സംവിധാനം വികസിപ്പിച്ചതെന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്. അത് സമ്പൂർണ സുരക്ഷിതത്വം നൽകും എന്ന അവകാശവാദം തങ്ങൾ ഉന്നയിച്ചിട്ടേയില്ല എന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി.
One Plus 6 , face lock, complaint, Rick, photo, twitter, company, negative review, positive reviews, unlock, 
ഫേസ് ലോക്കിനെക്കാൾ സുരക്ഷിതത്വം പിൻ/ പാസ്‌വേഡ് / പാറ്റേൺ/ ഫിംഗർ പ്രിന്റ് ലോക്കുകൾ തന്നെയാണെത്രെ. ബാങ്കിങ്/ പേയ്മെന്റ് ആപ്പുകൾക്കൊന്നും ഫേസ്‌ലോക്ക് ഇനേബിൾ ചെയ്യാതിരിക്കുന്നത് സുരക്ഷിതത്വത്തെ കുറിച്ചുള്ള ഈ ആശങ്ക മൂലമാണെന്നും കമ്പനി അറിയിച്ചു.

ബയോ മെട്രിക് ഡാറ്റക്ക് ഇത്തരം സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ടെന്നു തിരിച്ചറിയണമെന്നും നിർദ്ദേശമുണ്ട്. ഫിംഗർ പ്രിന്റുകൾ ക്ളോൺ ചെയ്ത സംഭവം പല തവണ ഉണ്ടായിട്ടുണ്ടെന്നും സാങ്കേതിക വിദഗ്ദ്ധർ അറിയിച്ചു.

ഫോണുകളിലെ ഐറിസ് സ്കാനറുകളും അത്ര കണ്ടു സുരക്ഷിതമല്ല എന്ന് തന്നെയാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ബയോ മെട്രിക് ഡാറ്റയെ മാനേജ് ചെയ്യുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്.

എന്നാൽ ആപ്പിൾ ഐ ഫോണുകളിൽ ഇത് ഹാർഡ്‌വെയറിന്റെ ഭാഗമാണ്. ട്രൂ ഡെപ്ത് ക്യാമറ, ഇൻഫ്രാറെഡ് ക്യാമറ, ഫ്ളഡ് ഇല്ല്യൂമിനേറ്റർ, ഡോട്ട് പ്രൊജക്ടർ എന്നീ സങ്കേതങ്ങളുടെ പിന്തുണ കൂടിയുണ്ട്.

ഉപയോക്താവിന്റെ മുഖം കൃത്യതയോടെ, അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ചറിയുവാൻ അവയ്ക്ക് കഴിയും. മുഖം മൂടി ധരിച്ചുകൊണ്ടൊന്നും ഐ ഫോണുകളെ പറ്റിക്കാനാവില്ല എന്ന് ചുരുക്കം.

വൺ പ്ലസ് 6രാജ്യത്ത് നല്ല രീതിയിൽ വിറ്റു പോകുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. 8 ജി ബി റാമിന് 34,999 രൂപയും 128 ജി ബി റാമിന് 39,999 രൂപയുമാണ് വില.

8 ജി ബി / 256 ജിബി സ്റ്റോറേജ് മാത്രമുള്ള അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷൻ തുടങ്ങുന്നത് 44,999 രൂപയിലാണ്.
one-plus-6-face-lock-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ranbir Kapoor , confirms , dating ,Alia Bhatt , Deepika, Sanjay Dutt, Sanju , trailer, 

തന്റെ പുതിയ പ്രണയഭാജനത്തെ പറ്റി രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തൽ

അനന്തവിസ്മയക്കാഴ്ചകള്‍