OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera
in , , ,

കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി

ലണ്ടൻ: ആകാംഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് വൺപ്ലസിന്റെ ( OnePlus 6 ) പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 പുറത്തിറക്കി. മെയ് 16-ന് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ വൺപ്ലസിന്റെ സ്ഥാപകനായ കാൾ പേയ്യാണ് കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ അവതരിപ്പിച്ചത്.

ഇന്ത്യയിൽ മെയ് 17-ന് ഉച്ചയ്ക്കാണ് വൺപ്ലസ് 6 കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ ആരാധകരെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായിയാണ് വൺപ്ലസ് 6 വന്നിരിക്കുന്നത്.

പൂർണ്ണമായും ഗ്ലാസ്സ് നിർമ്മിത ഫോണാണ് വൺപ്ലസ് 6. 6.28 ഇഞ്ചോടുകൂടിയ നോച്ച് ഒ എൽഇഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 845 -ണ് വൺപ്ലസ് 6-ന് കരുത്ത് പകരുന്നത്.

എട്ട് ജിബി റാമുള്ള ഫോൺ 256 ജിബി മെമ്മറി സ്റ്റോറേജുൻണ്ട്. ആൻഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായ ഓക്സിജൻ ഒഎസ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. ബീറ്റയിൽ വരാൻ പോകുന്ന ആൻഡ്രോയിഡ് പി ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യവും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്.

മികച്ച ക്യാമറയുമായിട്ടാണ് വൺപ്ലസ് 6 വിപണിയിൽ എത്തിയിരിക്കുന്നത്. പോർട്രേറ്റ് മോഡോടു കൂടിയ 16 എംപി ഫ്രണ്ട് ക്യാമറയും 20 എംപി പിൻ ക്യാമറയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ദൈനദിന ഉപയോഗം സുഗമമാക്കുന്നതിനായി വാട്ടർ റെസിസ്റ്റൻസ് സംവിധാനവും ഫോണിൽ സജ്ജമാക്കിയിട്ടുണ്ട്. ഫോണിന്റെ പുറകിലായിട്ടാണ് ഫിംഗർ പ്രിന്റ് സെൻസർ നൽകിരിക്കുന്നത്.

6 ജിബി റാമും 64 ജിബി മെമ്മറി സ്റ്റോറേജുമുള്ള വൺപ്ലസ് 6-ന് 35,800 രൂപയും 8ജിബി റാമും 128 ജിബി മെമ്മറിയുമുള്ള ഫോണിന് 39,200 രൂപയുമാണ് വില. എന്നാൽ 8ജിബി റാമും 256ജിബി മെമ്മറിയുമുള്ള വൺപ്ലസ് 6-ന് 42,555 രൂപയാണ് വിപണി വില.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sridevi's untimely death,planned murder, retired acp ,delhi police,  sridevi ,death ,actress sreedevi , Ved Bhushan,  Delhi ACP, private investigation agency, ,'accidental drowning,planned murder,evidence , crime

ശ്രീദേവിയുടെ ദുരൂഹ മരണം; ഗുരുതര ആരോപണവുമായി മുൻ എസിപിയും

എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വിജിലസ് കേസെടുത്തു