OnePlus 6 Midnight Black Variant ,256GB ,storage,launch ,July 10, 2018 ,Rs 43,999,Amazon India ,customers,sale, Avengers Limited Edition
in , ,

256 ജിബി മെമ്മറി സ്റ്റോറേജുമായി വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്ക് ഇന്ത്യൻ വിപണിയിലെത്തുന്നു

അന്താരാഷ്ട്ര വിപണിയിൽ തരംഗം സൃഷ്‌ടിച്ച വൺപ്ലസ് തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 -ൽ ഇത്തവണ 256 മെമ്മറി സ്റ്റോറേജ് ഉൾപ്പെടുത്തിയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 256 മെമ്മറി സ്റ്റോറേജുള്ള വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്കിലാണ് ( OnePlus 6 Midnight Black ) ലഭ്യമാകുക.

ഇതിന്റെ ഇന്ത്യൻ വിപണി വില 43,999 രൂപയാണ്. എട്ട് ജിബി റാമുള്ള ഫോൺ ജൂലൈ 10 മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിലൂടെ ലഭ്യമാകും.

ഫോണിന്റെ പുതിയ പതിപ്പ് വൺപ്ലസിന്റെ എക്സ്ക്ലൂസീവ് ഷോപ്പുകളിൽ ജൂൺ 14 മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.

പുതിയ പതിപ്പ് വാങ്ങാൻ താല്പര്യമുള്ള ഉപയോക്താക്കൾ ആമസോണിന്റെ സൈറ്റിൽ ‘നോട്ടിഫൈ മി’ എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ഫോൺ എപ്പോൾ വില്പനയ്ക്ക് എത്തുമെന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ആവശ്യക്കാർക്ക് ലഭിക്കും.

ജൂലൈ പത്തിന് വൺപ്ലസിന്റെ മൂന്ന് വകഭേദങ്ങളിലുള്ള സ്മാർട്ട്ഫോണുകളാണ് ആമസോണിൽ വില്പനയ്ക്ക് എത്തുന്നത്.

64 ജിബി സ്റ്റോറേജും 6 ജിബി റാമും, 128 ജിബി സ്റ്റോറേജും 8 ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജും 8 ജിബി റാമും ഉൾപ്പെട്ട ഫോണുകളാണ് വിപണിയിൽ എത്തുന്നത്.

നിലവിൽ മിഡ്നൈറ്റ് ബ്ലാക്ക്, മിറർ ബ്ലാക്ക്, സിൽക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് സ്മാർട്ട് ഫോൺ ലഭിക്കുന്നത്. സിൽക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂ.

8GB റാമും 256 GB സ്റ്റോറേജും വൺപ്ലസ് 6-ന്റെ പരിമിത പതിപ്പായ മാർവെൽ അവഞ്ചേഴ്‌സ് ഇന്ത്യയിൽ വില്പനയ്ക്ക് എത്തിരുന്നു. അതിന് കുറഞ്ഞ സമയത്തിനുള്ളിൽ വൻ സ്വീകാര്യതയായിരുന്നു ആഗോളതലത്തിലും ഇന്ത്യയിലും ലഭിച്ചത്.

വൺപ്ലസ്6 കമ്പനി പുറത്തിറക്കിയ സ്മാർട്ഫോണുകളിൽ എക്കാലത്തെയും മികച്ച ഫോണാണ് വൺപ്ലസ് 6. ഫോൺ പുറത്തിറങ്ങി 22 ദിവസം തികയും മുൻപ് മില്യൺ യൂണിറ്റുകളാണ് ആഗോളതലത്തിൽ വിറ്റുപോയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

Airbag helmet, indian students, IIT Roorkee ,bikers , ISRO ,safety equipment , neck brace  , cars

ഇനി ഇരുചക്ര വാഹന യാത്രികർക്കും എയർബാഗ് സംരക്ഷണം; പുതു ഹെൽമറ്റുമായി ഇന്ത്യൻ വിദ്യാർത്ഥികൾ