ഓൺലൈൻ സേവനങ്ങൾ വില്ലേജ് ഓഫിസുകൾ കൂടുതൽ സുതാര്യമാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരുവനന്തപുരം: കരം തീരുവ ഉൾപ്പടെയുള്ള 24 ഓളം സർക്കാർ സേവനങ്ങൾ ഓൺലൈനായി മാറുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. മാറനല്ലൂരിൽ പുതുതായി പണികഴിപ്പിച്ച  സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സർക്കാർ സർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുമ്പോൾ ഈ സേവനങ്ങൾ എല്ലാം തന്നെ ഓൺലൈനായി മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നേട്ടം വില്ലേജ്  ഓഫീസുകളിൽ നേരിട്ട് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകൾ  സ്മാർട്ടാക്കുന്നതിനൊപ്പം ജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റവും മികവുറ്റതാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐ.ബി. സതീഷ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ സ്പീക്കർ എൻ. ശക്തൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രമ, ജില്ലാ പഞ്ചായത്തംഗം വി.ആർ. രമകുമാരി, മറ്റ് ജനപ്രതിനിധികൾ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ വിനോദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ