ഗൃഹോപകരണങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ 

ഉത്സവകാലമൊക്കെ വരികയല്ലേ. വീട് മോടിപിടിപ്പിക്കാൻ ഏവരും ആലോചിക്കുന്നുണ്ടാവും. ഗൃഹോപകരണങ്ങൾ ഓൺലൈൻ വഴിയാണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് ? എങ്കിൽ  ചില കാര്യങ്ങൾ പ്രത്യേകം  ശ്രദ്ധിക്കേണ്ടതുണ്ട്.

ബെഡ്, സോഫ സെറ്റ് തുടങ്ങിയ വസ്തുക്കൾ  വാങ്ങുന്നതിനു മുൻപ് അവ സജ്ജമാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരു  ടേപ്പ്  ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തുക. വിവിധ വലിപ്പങ്ങളിൽ വരുന്ന ഫർണീച്ചറുകൾ വാങ്ങാൻ തീരുമാനിക്കുന്നതിനുമുമ്പ് അതിൻറെ അളവുകളെ കുറിച്ചുള്ള  വിവരണം ശ്രദ്ധാപൂർവ്വം വായിച്ചിരിക്കണം. ഉപകരണങ്ങൾ  വീട്ടിൽ  സജ്ജമാക്കാൻ  സേവന ദാതാവ് ആളെ  അയക്കുന്നുണ്ടോ അതോ  നിങ്ങൾ സ്വയം  ഇൻസ്റ്റാൾ  ചെയ്യേണ്ടതുണ്ടോ എന്നതിനെപ്പറ്റി  സൈറ്റിൽ കൊടുത്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കേണ്ടതാണ്.

ഒരു ഉത്പന്നം വാങ്ങാൻ തീരുമാനിച്ചാൽ  അതേപ്പറ്റിയുള്ള മുഴുവൻ  വിവരങ്ങളും  നന്നായി വായിച്ച് മനസിലാക്കണം. ഉപകരണത്തിന്റെ നിറം, മുൻകരുതൽ നടപടികൾ തുടങ്ങിയ കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിക്കണം.

വില്പനശാലയിൽ നിന്ന്  നിങ്ങളുടെ  വീട്ടുപടിക്കൽ   ഉപകരണങ്ങൾ  എത്തിക്കുമ്പോൾ  ഭീമമായ തുക ആകാറുണ്ട്.  ഈ  തുക  മിക്ക  ഓൺലൈൻ  വ്യാപാരികളും  ഉപയോക്താവിന്റെ കൈയ്യിൽ നിന്ന് ഈടാക്കാറാണ് പതിവ്. അതുകൊണ്ട് ഷിപ്പിംഗ്, ഹാൻഡ് ലിങ് ചാർജുകളെ  കുറിച്ച്  വിശദമായി മനസിലാക്കുന്നത്  നല്ലതാണ്.  ഇൻവോയ്‌സ്‌ ബില്ല് സംബന്ധമായ ആശയക്കുഴപ്പങ്ങൾ  ഒഴിവാക്കാൻ ഇത് നല്ലതാണ്.

വിശ്വാസയോഗ്യമായ  ഓൺലൈൻ  റീറ്റെയ്ൽ വിൽപ്പനക്കാരിൽ നിന്നാവണം  ഷോപ്പിംഗ്  നടത്തേണ്ടത്.  ഉല്പന്നത്തിൻറെ ഗുണനിലവാരം , മികച്ച  പാക്കേജിങ് എന്നിവ  ഉറപ്പുവരുത്തേണ്ടത് വളരെ  പ്രധാനമാണ്. നിർദിഷ്ട   വ്യപാരിയുമായി  മുൻപ്  നടത്തിയ  ഓർഡറുകളിൽ എന്തെങ്കിലും പാളിച്ചകൾ  പറ്റിയിട്ടുണ്ടോ എന്നത് ശ്രദ്ധിക്കണം . മാത്രവുമല്ല റേറ്റിംഗുകൾ കുറവായ  വിൽപ്പനക്കാരെ  ഒഴിവാക്കേണ്ടതും പ്രധാനമാണ്.

ഓർഡർ  ചെയ്ത  ഉത്പന്നം ലഭിച്ചാൽ  അതിന്റെ  എല്ലാ വശങ്ങളും പരിശോധിക്കുക. ഓർഡർ ചെയ്ത നിലവാരത്തിൽ ഉള്ള ഉല്പന്നമാണെന്ന് ഉറപ്പുവരുത്തുക.  ഡെലിവറി ചെയ്ത ഉത്പന്നത്തിന്റെ   ഗുണനിലവാരം, വലിപ്പം എന്നിവയിൽ ചിലപ്പോൾ  വ്യത്യാസം വന്നേക്കാം . അപ്പോൾ അത്  തിരിച്ചയക്കേണ്ടി  വരും. എന്നാൽ  ചില ഓൺലൈൻ വിൽപ്പനക്കാർ വിറ്റ  വസ്തുക്കൾ തിരിച്ചെടുക്കാറില്ല എന്ന നിബന്ധന ഉൾപ്പെടുത്താറുണ്ട്. അതുകൊണ്ട്  ഇത്തരം  പ്രശ്നങ്ങൾ ഒഴിവാക്കാനായി അതേപ്പറ്റി കൃത്യമായ  ധാരണ വേണം.

സാധാരണയായി ഒരു  ഓൺലൈൻ ഫർണീച്ചർ സ്റ്റോറിൽ  കയറി  ബ്രൗസ് ചെയ്യുമ്പോൾ  ഡിസ്പ്ലേ  ചെയ്ത ഉല്പന്നത്തിന്റെ നിറം , ഭംഗി ഉൾപ്പെടെയുള്ള കാര്യങ്ങളാകും നാം ശ്രദ്ധിക്കുക.  വിലയെപ്പറ്റി പിന്നീടാണ് ചിന്തിക്കുക. ഇത്  ചിലപ്പോൾ തെറ്റായ  ഒരു  ബജറ്റിലേക്ക്  എത്തിക്കും. ഫർണിച്ചറുകൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ  ബജറ്റിന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജയലളിതയുടെ ജീവിതകഥ പറഞ്ഞ് ദി അയൺ ലേഡി   

എൻ മോഹനൻ പുരസ്ക്കാരം എം എൻ കാരശ്ശേരിയ്ക്ക്