Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 
in ,

ബ്ലാക്ക്‌മെയില്‍ പ്രസ്താവന: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസിലെ ( Solar case ) ബ്ലാക്ക്‌മെയില്‍ ( blackmail ) പ്രസ്താവനയെ തുടർന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ( Oommen Chandy ) മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഒന്നിലധികം പേർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയെന്നാണ് സൂചന. എന്നാൽ ബ്ലാക്ക്‌മെയിൽ ചെയ്തവരെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാര്‍ കേസില്‍ തന്നെ ഒരാൾ ബ്ലാക്ക്‌മെയില്‍ ചെയ്തെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് ബ്ലാക്ക്‌മെയിലിങ് നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനെ തുടർന്നാണ് കെ സുരേന്ദ്രന്‍ പരാതി നല്‍കിയത്. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയെ ഒരാൾ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്നും അതിനാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തത്. സോളാര്‍ തുടരന്വേഷണത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.

ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉമ്മന്‍ചാണ്ടിയെ ആര് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

സോളാര്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചും സരിതയുടെ കത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും തുടരന്വേഷണം വൈകുന്നതില്‍  വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,

അനന്തപുരിയിലെ വസന്തോത്സവം ശ്രദ്ധേയമാകുന്നു

malappuram, lorry, accident, students, killed, lorry,school children, die, lorry, rams, bus waiting shed, Nilambur, Malappuram, killed, injury, passengers, Vazhikadavu, driver, autorickshaw, bus, hit, hospital, 

മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു