solar report, tabled, solar scam, assembly, CM,
in ,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മൻചാണ്ടി; നൽകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (Solar commission report) ലഭിച്ചില്ലെങ്കില്‍ അതിനായി മുഖ്യമന്ത്രിയെ (CM) സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി (Oommen Chandy) ഇന്ന് വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

റിപ്പോര്‍ട്ട് നൽകാത്തത് സമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു. നിയമസഭയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രി.

അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമെന്നും അതിന് മുൻപ് അതിന്റെ പകര്‍പ്പ് ആര്‍ക്കും നല്‍കില്ലെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും മന്ത്രി വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sharmila Tagore, MAMI 19th Mumbai Film Festival,

അർത്ഥവത്തായ ചിത്രമെടുക്കാൻ സ്വാതന്ത്ര്യം വേണം: ശർമിള ടാഗോർ

petrol, diesel, GST, Thomas Issac

പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്