Operation blade, kerala police,money lending rackets, Operation Kubera, investigation, complaints, collection agents, parallel money lending, mafia, cases, registers, districts, 
in ,

അമിത പലിശക്കാര്‍ക്കെതിരെ ഓപ്പറേഷന്‍ ബ്ലേഡുമായി പോലീസ്

കൊച്ചി: അമിത പലിശയ്ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ നടപടിയുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി. ഇത്തവണ ‘ഓപ്പറേഷന്‍ ബ്ലേഡ്’ (Operation blade) എന്ന പേരിലാണ് പോലീസ് നടപടികൾ വ്യാപിപ്പിച്ചത്.

അമിത പലിശക്കാരെ കണ്ടെത്താനായി പോലീസ് അധികൃതർ നാല് ജില്ലകളില്‍ പരിശോധന ആരംഭിച്ചു. കൊച്ചി റേഞ്ച് ഐജി പി വിജയന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

സംസ്ഥാനത്ത് കൊള്ളപ്പലിശ സംഘങ്ങൾ കൂടുതൽ സജീവമായെന്ന പരാതികളെ തുടര്‍ന്നാണ് പോലീസ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പോലീസ് പരിശോധന തുടരുകയാണ്.

വിശദമായ പരിശോധനകളെ തുടര്‍ന്ന് എറണാകുളത്ത് മൂന്ന് കേസുകളും കോട്ടയത്ത് പതിനൊന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടാതെ ഇടുക്കിയില്‍ ആറ് കേസുകൾ രജിസ്റ്റര്‍ ചെയ്തതായി അധികൃതർ വ്യക്തമാക്കി.

2014-ൽ യുഡിഎഫ് സർക്കാർ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ കുബേര’ എന്ന പേരിൽ ഉയർന്ന പലിശയ്ക്ക് പണം കടമായി നൽകുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.

ജില്ലകൾ വേർതിരിച്ച് നടത്തിയ അന്വേഷണത്തിലും റെയ്ഡിലും അന്ന് ചെറുകിടക്കാർ മുതൽ വമ്പന്മാർ വരെ നിയമനടപടികൾ നേരിട്ടിരുന്നു.

എന്നാൽ കാലക്രമേണ ‘ഓപ്പറേഷന്‍ കുബേര’യില്‍ തുടര്‍നടപടികൾ സ്വീകരിക്കാത്തതിനാല്‍ സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ തലപൊക്കിയെന്നാണ് പരാതി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Madhavan Nair, bail,ISRO,  Antrix, Devas, deal,former chief, granted,  Antrix-Devas deal case, special court, accused, ISRO's former chairman, CBi, charge sheet, 

ആ​ന്‍​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടിൽ ജി ​മാ​ധ​വ​ന്‍ നാ​യ​ര്‍ക്ക് ജാമ്യം

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ ഇരുചക്ര വാഹനങ്ങൾ