അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി രൂപ അനുവദിച്ചു

Ophthalmology, R.I.O, Shylaja, fund, machines, eye care, Thiruvananthapuram government eye hospital, 

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി ( R.I.O. ) നവീകരിച്ച് അത്യാധുനിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ആശുപത്രി നവീകരണത്തിനും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുകയനുവദിച്ചത്. അത്യാധുനിക പരിശോധനാ ഉപകണങ്ങള്‍ എത്തുന്നതോടെ മറ്റേത് സ്വകാര്യ ആശുപത്രിയിലുള്ളതിനേക്കാളുമുള്ള മികച്ച സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന അസുഖങ്ങള്‍ സൂക്ഷ്മമായി സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക മെഷീനായ ഒ.സി.റ്റി. ആന്‍ജിയോഗ്രാഫി മെഷീന്‍ വാങ്ങുന്നതിനായി ഒരു കോടി രൂപയാണ് അനുവദിച്ചത്.

ഇതാദ്യമായാണ് ഈ കണ്ണാശുപത്രിയില്‍ ഒ.സി.റ്റി. ആന്‍ജിയോഗ്രാഫി മെഷീന്‍ സജ്ജമാക്കുന്നത്. ഒ.സി.റ്റി.യും റെറ്റിനയുടെ രക്തക്കുഴലിലുണ്ടാകുന്ന വ്യതിയാനങ്ങളും ഒരേസമയം പഠിക്കാന്‍ ഇതിലൂടെ സാധിക്കും.

കൂടാതെ പ്രമേഹം, റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്ന മറ്റസുഖങ്ങള്‍, റെറ്റിനയില്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മുതലായവ സ്‌കാന്‍ ചെയ്യാനാകും.

പ്രായം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളെ ബാധിക്കുന്ന റെറ്റിനാ അസുഖമായ റെറ്റിനോപ്പതി ഓഫ് പ്രിമിച്വാരിറ്റി കണ്ടെത്താനുള്ള റെറ്റിനല്‍ ക്യാമറയ്ക്ക് 20 ലക്ഷം രൂപയും അനുവദിച്ചു.

ഇതുകൂടാതെ രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് നിരവധി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും അനുമതി നല്‍കി. ആട്ടോമെറ്റിക് ഫീല്‍ഡ് അനലൈസര്‍, പ്രോട്ടബില്‍ ഗ്രീന്‍ ലേസര്‍, ഇന്‍ഡയറക്ട് ഒഫ്ത്താല്‍മോസ്‌കോപ്പ് തുടങ്ങിയവയ്ക്കായി 1.30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

വിവിധ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കല്‍ ഗ്യാസ്, ഇന്‍ട്രോ ഒക്യുലാര്‍ ലെന്‍സ്, ഒഫ്ത്താല്‍മിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

വാട്ടര്‍ കണക്ഷന്‍, സ്വീവേജ് സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 41.54 ലക്ഷം രൂപയും അനുവദിച്ചു.

സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന കണ്ണാശുപത്രിക്ക് വേണ്ടി പണികഴിപ്പിച്ച 7 നില മന്ദിരം ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തന സജ്ജമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.

മന്ത്രിയുടെ നിര്‍ദേശ പ്രകാരം പി.ഡബ്ലിയു.ഡി. ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ യോഗം അടുത്തിടെ വീണ്ടും വിളിച്ചുകൂട്ടി ബാക്കി ജോലികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനമെടുത്തു. ഏഴുനിലകളുള്ള ഈ ബഹുനിലമന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെ റഫറല്‍ ഒ.പി.യും പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും മാറ്റി സ്ഥാപിക്കും.

ഒരു ആധുനിക തീയേറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നായി തിരുവനന്തപുരം ആര്‍.ഐ.ഒ. മാറുമെന്നാണ് പ്രതീക്ഷ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

BJP-PDP coalition, end, Kashmir, governor, ceasefire,  Amit Shah, 

കാശ്മീരില്‍ ബിജെപി-പിഡിപി ഭരണ സഖ്യത്തിന് പരിസമാപ്തി; മുഫ്തി രാജി വച്ചു

actor, Irrfan Khan,cancer, sends, heartfelt note ,London,hospital, life, 

ലണ്ടനിൽ നിന്ന് ഇർഫാന്റെ ഹൃദയസ്പർശിയായ കുറിപ്പ്