B LIVE NEWS

Saturday, May 19th

blive:

Opinion

22 ഫീമെയില്‍ കോട്ടയത്തിന്‌ പ്രാദേശിക-വര്‍ഗീയ നിറം ചാര്‍ത്തേണ്ട!

E-mail Print PDF

സുനീഷ്‌ നായര്‍

അടുത്തിടെ തിയറ്ററിലേത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ മികച്ച അഭിപ്രായത്തോടെ ബോക്‌സോഫീസില്‍ വന്‍വിജയത്തിലേക്ക്‌ കുതിക്കുകയാണ്‌. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല സിനിമ എന്ന അഭിപ്രായം കൈവരിച്ച 22 ഫീമെയില്‍ കോട്ടയത്തെക്കുറിച്ച്‌ ഫേസ്‌ബുക്ക്‌, ബ്‌ളോഗ്‌ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്‌ നടന്നുവരുന്നത്‌.

22 ഫീമെയില്‍ കോട്ടയം- ഇതാണ്‌ സിനിമ; ടെസ- നീയാണ്‌ പെണ്ണ്‌

E-mail Print PDF

ജി ആര്‍ അനുരാജ്‌

സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലേ മലയാള സിനിമ വിജയിക്കൂ എന്ന ധാരണ പൂര്‍ണമായി മാറുന്നു. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലൂടെ മലയാളിക്ക്‌ ആസ്വാദനത്തിന്റെ പുതുരുചി സമ്മാനിച്ച ആഷിഖ്‌ അബു വീണ്ടും എത്തുന്നു. 22 ഫീമെയില്‍ കോട്ടയം- സമൂഹം സ്‌ത്രീകളോട്‌ കാട്ടുന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്‌ചയാണ്‌ ഈ സിനിമ. പ്രണയവും ചിരിയും ദോശയുടെ രുചിക്കൂട്ടുമായാണ്‌ ആഷിഖ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഒരുക്കിയതെങ്കില്‍ നമ്മുടെ സമൂഹം കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്ന വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യമാണ്‌ 22 ഫീമെയില്‍ കോട്ടയം.

പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്ത 'കോബ്ര'മാര്‍

E-mail Print PDF

അഞ്‌ജു വി ആര്‍

തികച്ചും അപ്രതീക്ഷിതമായാണ്‌ കോബ്ര എന്ന സിനിമ കാണാന്‍ ഇടയായത്‌. സഹോദരനും ഭാര്യയും ചേര്‍ന്ന്‌ കോബ്ര കാണാന്‍ ക്ഷണിച്ചപ്പോള്‍, അപ്പോള്‍ത്തന്നെ ബിലൈവ്‌ ന്യൂസിന്റെ എഡിറ്ററെ വിളിച്ച്‌ കോബ്രയുടെ റിവ്യൂ മറ്റാരും എഴുതിയില്ലെങ്കില്‍ ഞാന്‍ എഴുതാമെന്ന്‌ അറിയിക്കുകയായിരുന്നു. തിയറ്റര്‍ ഹൗസ്‌ ഫുള്ളായിരുന്നു. വളരെ ആവേശകരമായ അന്തരീക്ഷത്തില്‍ ആരംഭിക്കുന്ന ചിത്രം പതുക്കെ കഥയില്ലായ്‌മയുടെയും തിരക്കഥയിലെ പാളിച്ചകളിലൂടെയുമാണ്‌ പുരോഗമിക്കുന്നത്‌.

മായാമോഹിനിയില്‍ ദ്വയാര്‍ത്ഥ പ്രയോഗം അസഹനീയം

E-mail Print PDF

പുതിയതായി പ്രദര്‍ശനത്തിനെത്തിയ ദിലീപിന്റെ മായാമോഹിനി പുതുമകളൊന്നുമില്ലാതെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്‌. ജോസ്‌ തോമസ്‌ സംവിധാനം ചെയ്‌ത മായാമോഹിനി എന്ന സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ട്‌. എന്നാല്‍ പൂര്‍ണമായ കഥയോ തിരക്കഥയോ ഇല്ലാത്തതാണ്‌ ചിത്രത്തെ പിന്നോട്ടടിക്കുന്നത്‌.

കേരള തീരത്ത്‌ കപ്പല്‍ മരണം പതിയിരിക്കുന്നു

E-mail Print PDF

ടീം ബിലൈവ്‌ ന്യൂസ്‌

കേരളത്തിലെ മല്‍സ്യബന്ധന തൊഴിലാളികളെക്കാത്ത്‌ ഉള്‍ക്കടലില്‍ കപ്പലിന്റെ രൂപത്തില്‍ മരണം പതിയിരിക്കുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന്‌ വെടിയേറ്റ്‌ രണ്ടു മല്‍സ്യ തൊഴിലാളികള്‍ കൊല്ലപ്പട്ട സംഭവം കെട്ടടങ്ങുന്നതിന്‌ മുമ്പാണ്‌ വീണ്ടും കപ്പല്‍ വഴി മരണമെത്തിയിരിക്കുന്നത്‌. കൊല്ലം നീണ്ടകരയില്‍ നിന്ന്‌ പോയ മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ടു പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്‌തിരിക്കുന്നു.

ടീം ഇന്ത്യ ഇങ്ങനെ മാറണം

E-mail Print PDF

ജി ആര്‍ അനുരാജ്‌

ഒരു വര്‍ഷം മുമ്പ്‌ ലോകകിരീടം നേടിയ ഒരു ടീമിന്റെ ഇന്നത്തെ അവസ്ഥ. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തോറ്റുതുന്നംപാടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ ഒരു തിരിച്ചുവരവ്‌ സാധ്യമാകുമോ? സ്ഥിരതയില്ലാത്ത ബാറ്റിംഗ്‌ നിരയും കൃത്യതയും മൂര്‍ച്‌ഛയുമില്ലാത്ത ബൗളിംഗുമാണ്‌ ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. ഇതിനൊപ്പം ടീമിലെ പടലപിണക്കവും തോല്‍വിയുടെ ആക്കം കൂട്ടി. ഏഷ്യയിലെ ക്രിക്കറ്റ്‌ ചാംപ്യന്‍മാരെ നിശ്‌ചയിക്കുന്ന ഏഷ്യാകപ്പിന്‌ കളിത്തട്ടുണരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്‌ക്ക്‌ ഒരു തിരിച്ചുവരവ്‌ സാധ്യമാകുമോ? പഴയ ഫോമിലേക്ക്‌ തിരിച്ചെത്താന്‍ ഇന്ത്യന്‍ ടിമില്‍ ഉടനടി വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെ? ഒന്ന്‌ പരിശോധിക്കാം...

റെയില്‍വേയുടെ മദ്യവിരുദ്ധതയും ടിടിഇമാരുടെ മദ്യപാനവും

E-mail Print PDF

സുനീഷ്‌ നായര്‍

മദ്യപിച്ച്‌ ട്രെയിനിലോ റെയില്‍വേ സ്‌റ്റേഷന്‍ പ്‌ളാറ്റ്‌ഫോമിലോ കയറാന്‍ പാടില്ലെന്ന ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ തീരുമാനം നല്ലതുതന്നെ. അതുകൊണ്ടുതന്നെ ഇനിമുതല്‍ മദ്യപിച്ച്‌ ട്രെയിനില്‍ യാത്രയ്‌ക്ക്‌ എത്തിയാല്‍ ആറ്‌ മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. എന്നാല്‍ എന്തുകൊണ്ടാണ്‌ കേരളത്തില്‍ മാത്രം ഇത്തരത്തിലൊരു നിയമം എന്ന്‌ ചോദിക്കുന്നവരും കുറവല്ല.

ഐശ്വര്യ റായ്‌ പ്രസവിക്കുന്നതിന്‌ നമ്മുക്കെന്താ?

E-mail Print PDF

വാര്‍ത്തയ്‌ക്കപ്പുറം- ജി ആര്‍ അനുരാജ്‌

കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്ന്‌ കൊല്ലത്തേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ ഒരാള്‍ എന്റെയടുത്ത്‌ വന്ന്‌ ഒരു ചോദ്യം. സാറെ, സാറെ ഈ ഐശ്വര്യറായ്‌ പ്രസവിച്ചാല്‍ പെട്രോളിന്‌ വില കുറയുമോ? ഞാന്‍ ഞെട്ടിപ്പോയി. അല്ല എന്താ നിങ്ങള്‍ ഉദ്ദേശിച്ചെ? എന്ന്‌ ഞാന്‍. പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നത്‌ ഐശ്വര്യ റായി പ്രസവിക്കാന്‍ പോകുന്നു എന്നാണ്‌.

കുറുന്തോട്ടിയ്ക്കു വാതം; ചികിത്സ പണ്ഡിറ്റിന്

E-mail Print PDF

മലയാളസിനിമയിലെ വൈദ്യന്‍മാരെല്ലാം ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ ചികിത്സിക്കാനുള്ള മരണപ്പാച്ചിലിലാണ്. ചാനല്‍ ചര്‍ച്ചകളില്‍പ്പോലും അവര്‍ക്കൊപ്പമുള്ളവരോട് ഉത്കണ്ഠയോടെ തിരക്കുന്നു ഈ കോഴിക്കോടുകാരന് എന്ത് മാനസിക രോഗമാണ് സാര്‍. പ്രിയപ്പെട്ട വൈദ്യന്മാരേ നിങ്ങളാദ്യം സ്വയം ചികിത്സിക്കണം, അസുഖം പണ്ഡിറ്റിനല്ല. മറ്റുള്ളവര്‍ വിഢ്ഢികളാണെന്ന് സ്വയം ധരിച്ച് വശായി നടക്കുന്ന മാനസികരോഗത്തിന് എന്താണ് പേരെന്ന് ഇതെഴുതുന്ന ആളിന് അിറയില്ല.

പത്രം വായന നിര്‍ത്തൂ!

E-mail Print PDF

ന്യൂസ് പേപ്പര്‍ ഇല്ലാത്ത ഒരു ദിവസത്തേക്കുറിച്ച് പറയുമായിരുന്നു പണ്ടൊക്കെ പരീക്ഷയ്ക്ക്. അത്തരം ഒരു ദിവസത്തെക്കുറിച്ച് അന്നൊക്കെ സങ്കല്‍പിക്കുവാന്‍ പോലും പ്രയാസമായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി അതല്ല. പേപ്പര്‍ ഇല്ലാത്ത ഒരു ദിവസം അതുള്ള ദിവസത്തെ അപേക്ഷിച്ച് വളരെ നല്ലതായിരുക്കും, ഗുണപരമായി. കാരണം എന്താണെന്നല്ലേ?

ചെറുപ്പക്കാര്‍ ഇത്ര മോശക്കാരോ?

E-mail Print PDF

ശ്രീകുമാര്‍ ഭട്ടതിരി

ചെറുപ്പക്കാര്‍ വൃദ്ധന്മാരെ അവഗണിക്കുന്നുവെന്നും ചെറുപ്പക്കാരുടെ സ്വാര്‍ത്ഥതയും ഹൃദയ ശൂന്യതയുമാണ് ഇതിന്‍റെ പിറകിലെന്നുമാണ് ഇപ്പോള്‍ സ്ഥിരം കേള്‍ക്കാറ്. ചെറുപ്പക്കാര്‍ ഇത്ര മോശക്കാരോ ? നോക്കാം. ഞാന്‍ 50 കഴിഞ്ഞ ഒട്ടും ചെറുപ്പക്കാരനല്ലാത്ത (ശാരീരികമായെങ്കിലും), ഒരാളാണ്. നിഷ്പക്ഷമായി ചിന്തിച്ചപ്പോള്‍ എനിക്കു തോന്നിയ ചില കാര്യങ്ങളാണ് എഴുതാന്‍ പോകുന്നത്.

Page 1 of 3

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »