OPPO , Find X , unveils , motorised pop-up camera ,Europe , North America , launches , Asian countries,
in , ,

ഏഷ്യൻ രാജ്യങ്ങളിലും ഫൈൻഡ് എക്സ് സ്മാർട്ട് ഫോണുമായി ഓപ്പോ

ചൈനയിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ഓപ്പോ ( Oppo ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ ഫൈൻഡ് എക്സ് ഏഷ്യൻ രാജ്യങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

യൂറോപ്പിലും നോർത്ത് അമേരിക്കയിലും ഫൈൻഡ് എക്സ് അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.

ബേസിലുകളോ നോച്ചുകളോ ഇല്ലാത്ത ആൾ സ്ക്രീൻ ഡിസ്‌പ്ലേയാണ് ഫൈൻഡ് എക്‌സിൽ ഓപ്പോ ഉപയോഗിച്ചിരിക്കുന്നത്. പുറത്തേയ്ക്ക് തള്ളി വരുന്ന സ്റ്റെൽത് 3ഡി ക്യാമറയാണ് ഫൈൻഡ് എക്സിന്റെ സവിശേഷത.

ഓപ്പോ ഫൈൻഡ് എക്സ് അൺലോക്കു ചെയ്യാൻ വിരലടയാള സെൻസർ എന്ന സംവിധാനം നൽകുന്നതിന് പകരം 3D ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റമാണ് കമ്പനി ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

1080p+ റസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ പുതിയ ഫോണിലുള്ളത്. 8 ജിബി റാമുള്ള ഫോണിൽ വികസിപ്പിക്കാവുന്ന തരത്തിൽ 256ജിബി സ്റ്റോറേജ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

OPPO , Find X , unveils , motorised pop-up camera ,Europe , North America , launches , Asian countries,

16, 20 എംപിയുള്ള ഡ്യൂവൽ ബാക്ക് ക്യാമറയാണ് ഫോണിൽ ഉള്ളത്. സെൽഫിയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള 25 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിരിക്കുന്നത്.

ഫോണിൽ ആൻഡ്രോയ്ഡ് 8.1 ഓറിയോയ്ക്കൊപ്പം വികസിതമായ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ചിപ്സെറ്റിൽ പ്രവർത്തിക്കുന്നു. 3730mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.

ഓപ്പോ ഫൈൻഡ് എക്സ് ഇന്ത്യയിൽ ജൂലൈ 12-ന് എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ രൂപ 78,699 രൂപയാകും ഫോണിന്റെ വില.

ഫൈൻഡ് എക്സിന്റെ ലംബോർഗിനി പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഫോണിന്റെ പിൻ ഭാഗത്ത് ലംബോർഗിനി കാറിന്റെ ലോഗോ പതിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറങ്ങുന്നത്. ഇതിന്റെ വിപണി വില 1,33,913 രൂപയാണ്.

Oppo , Lamborghini special edition

Leave a Reply

Your email address will not be published. Required fields are marked *

former CEA Arvind Subramanian , interview, former CEA , reasons,  resigned,  No magic wand, solve, India, jobs crisis,,India’s Chief Economic Advisor ,United States , Prashant Jha , government , economy,

നയം വ്യക്തമാക്കി മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്

stress , eyesight, affect ,vision, remedy, treatment, solution, psychotherapy ,vision loss

മാനസിക സമ്മർദ്ദം മിഴികളോട് ചെയ്യുന്നതെന്ത്?