Oppo Realme 1 ,first sale, Amazon India, offers, features, specifications, Price ,Rs 8990 ,  Xiaomi Redmi Note 5,
in , ,

ഓപ്പോ റിയൽമി 1-ന്റെ വില്പന ആമസോൺ ഇന്ത്യയിൽ ആരംഭിച്ചു

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഓപ്പോ റിയൽമി 1 ( Oppo Realme 1 ) വില്പനയ്ക്ക് എത്തി. ഷവോമി റെഡ്മി നോട്ട് 5 ന്, ഓപ്പോ റിയൽമി 1 വലിയ വെല്ലുവിളിയാകും ഉയർത്തുകയെന്നാണ് പൊതുവായ വിലയിരുത്തൽ.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വിൽപന കമ്പനിയായ ആമസോൺ വഴിയാണ് ഓപ്പോ റിയൽമി 1 ഔദ്യോഗികമായി വില്പനയ്ക്ക് എത്തിയത്.

ഓപ്പോയുടെ പുതിയ ഉപ ബ്രാൻഡ് റിയൽമി പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോണാണ് ഓപ്പോ റിയൽമി 1. ഓൺലൈൻ വില്പന മാത്രമാണ് കമ്പനി ഇപ്പോൾ കേന്ദ്രികരിക്കുന്നത്.

ഈ മാസം ആദ്യം വിപണിയിൽ അവതരിപ്പിച്ച റിയൽമി 1 ഇന്ന് ആദ്യമായിട്ടാണ് ആമസോൺ വഴി വില്പനയ്ക്ക് എത്തുന്നത്. വിപണിയിലുള്ള മറ്റ് ബജറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഡിസൈനുമായി വരുന്ന റിയൽമി 1 ഏറെ പ്രതീക്ഷയാണ് നൽകുന്നത്. .

മൂന്ന് വേരിയന്റുകളിലായിട്ടാണ് ഓപ്പോ റിയൽമി 1 വില്പനയ്ക്ക് എത്തുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,990 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള ഫോണിന് 13,990 രൂപയുമാണ് വിപണി വില.

4 ജിബി റാമും 64 ജിബി മെമ്മറിയുമുള്ള ഫോണിന്റെ വില 10,990 രൂപയാണ്. എന്നാൽ ഇന്ന് ഈ ഫോൺ വില്പനയ്ക്ക് എത്തുന്നതല്ല. ഓപ്പോ റിയൽമി 1 ന്റെ വില്പനയോട് അനുബന്ധിച്ച് വമ്പിച്ച ആനുകൂല്യങ്ങളാണ് ജിയോ അവരിപ്പിക്കുന്നത്.

ഓപ്പോ റിയൽമി 1 വാങ്ങുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 4850 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 198 രൂപ മുതൽ 299 രൂപവരെയുള്ള റീചാർജിലൂടെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

ഇത് കൂടാതെ ജിയോ 1800 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ നൽകുന്നുണ്ട്. അതായത് 50 രൂപയുടെ 36 വൗച്ചറുകളിലൂടെയാണ് ഈ ആനുകൂല്യം കമ്പനി ലഭ്യമാക്കുന്നത്. അങ്ങനെ കൈനിറയെ ഓഫറുകളാണ് ഓപ്പോ റിയൽമി 1 വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ജിയയുടെ ഓഫർ കൂടാതെ എസ്ബിഐ ഉപയോക്താക്കൾക്ക് ഇഎംഐ ട്രാൻസാക്കേഷൻ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ നൽകുന്നുണ്ട്. ഓപ്പോ റിയൽമി 1 വാങ്ങുമ്പോൾ സ്ക്രീൻ പ്രോക്ടറും ഫോൺ കേസും തികച്ചും സൗജന്യമായി ലഭിക്കുന്നു.

ഓപ്പോ റിയൽമി 1 ന്റെ സവിശേഷതകൾ
Oppo Realme 1

ഓപ്പോ റിയൽമി 1 -ന്റെ പിൻഭാഗത്ത് ഫൈബർ ഗ്ലാസിൽ ഗ്ലോസി ഡയമണ്ട് -കട്ട് പ്രതിഫലനം ഉളവാക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോൺ അൺലോക്ക് ചെയ്യുന്നതിന് ഫേഷ്യൽ റിക്കഗ്നിഷൻ സംവിധാനം നൽകിയിട്ടുണ്ട്.

എന്നാൽ ഫോണിന്റ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സ്കാനർ സംവിധാനം നൽകിയിട്ടില്ല. നേർത്ത ബേസിൽസോടു കൂടിയ 6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

ഡിസ്പ്ലേ റെസൊലൂഷൻ 2160 x 1080 പിക്സൽ ആണ്. ഓപ്പോ റിയൽമി 1 മീഡിയടെക് ഹെലിയോ P60 ഒക്ട കോർ പ്രൊസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3410mAh ബാറ്ററി ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

പോർട്രെയ്റ്റ് മോഡ് സവിശേഷതയോടുകൂടിയ 13എംപി റിയർ ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 8 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റെഡ്, സിൽവർ, ബ്ലാക്ക് എന്നി നിറങ്ങളിൽ ഓപ്പോ റിയൽമി 1 ലഭ്യമാണ്ത്. മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി ഫോണിന്റെ സ്റ്റോറേജ് സംവിധാനം 256 ജിബി വരെ വികസിപ്പിക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aamir Khan , Talaash , film, comment, Thugs of Hindostan , 100 crores film , box office, Yaadon Ki Baaraat ,Holi, Qayamat Se Qayamat Tak,

തലാഷിനെ പറ്റി അഭ്രപാളിയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട ആമിർ ഖാന്റെ പ്രതികരണം

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം