Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,
in ,

ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര

കൊച്ചി: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി ( Oprah Winfrey ) നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രസിദ്ധ എഴുത്തുകാരിയായ കെആര്‍ മീര രംഗത്തെത്തി.

‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചതായി’ ഓപ്ര വിന്‍ഫ്രി ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുൻപില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് താനും സ്വപ്നം കാണുന്നു എന്ന് മീര ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാൽ അതിനായി കുറച്ചു കാലമെടുക്കുമെന്ന് അഭിപ്രായപ്പെട്ട അവർ അതിനായി കാത്തിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ‘കാത്തിരിക്കാനുള്ള സന്നദ്ധതയാണ് മനുഷ്യത്വത്തിന്‍റെ മഹാരഹസ്യമെന്നും’ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.

കൂടാതെ ഓപ്ര വിന്‍ഫ്രിയുടെ അവാര്‍ഡ് സ്വീകരണ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജിമയും മീര തന്റെ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ഏറ്റവും ശക്തമായ ആയുധം നമ്മുടെ സത്യങ്ങള്‍ വിളിച്ചു പറയുകയെന്നതാണെന്ന് ‘അമേരിക്കയിലെ ഏറ്റവും പ്രശസ്ത വനിത’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഓപ്ര വിന്‍ഫ്രി അവാര്‍ഡ് സ്വീകരണ വേളയിൽ അഭിപ്രായപ്പെട്ടിരുന്നു.

വ്യക്തിപരമായ സത്യങ്ങള്‍ തുറന്നു പറയാനായി വേണ്ടത്ര ശക്തിയുള്ളവരും വേണ്ടത്ര ശാക്തീകരിക്കപ്പെട്ടവരുമാണെന്നു തെളിയിച്ച, ചടങ്ങിൽ പങ്കെടുത്ത എല്ലാ സ്ത്രീകളും തന്നില്‍ അഭിമാനവും പ്രചോദനവും ഉണര്‍ത്തുന്നതായും പ്രസംഗവേളയിൽ അവർ അറിയിച്ചു.

Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

തങ്ങള്‍ പറയുന്ന കഥകളുടെ പേരിലാണ് നാമോരോരുത്തരും ആഘോഷിക്കപ്പെടുന്നതെന്ന് സൂചിപ്പിച്ച ഓപ്ര വിൻഫ്രി വര്‍ഷങ്ങളോളം പീഡനവും അതിക്രമവും സഹിച്ച സ്ത്രീകളോടും വിശേഷിച്ച് തന്റെ അമ്മയോടും പ്രസംഗവേളയിൽ നന്ദി പറഞ്ഞു.

സ്ത്രീകള്‍ സത്യം പറയാന്‍ ധൈര്യപ്പെട്ടപ്പോഴൊന്നും അവര്‍ പറയുന്നതു കേള്‍ക്കാനോ വിശ്വസിക്കാനോ ദീര്‍ഘകാലമായി അധികാരം കയ്യാളിയ പുരുഷന്‍മാര്‍ സന്നദ്ധരായിരുന്നില്ലെന്ന് അവർ വിമർശിച്ചിരുന്നു.

‘മീ ടൂ’ എന്നു പറയാന്‍ ഓരോ സ്ത്രീയും, അവരുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ഓരോ പുരുഷനും തീരുമാനിച്ചതോടെ ആ സമയം അവസാനിച്ചിരിക്കുന്നതായി ഓപ്ര വിൻഫ്രി അഭിപ്രായപ്പെട്ടു.

എത്ര ഇരുട്ടുള്ള രാത്രികളുടെയും അവസാനം പ്രകാശപൂര്‍ണ്ണമായ ഒരു പ്രഭാതത്തെ പ്രതീക്ഷിക്കാനുള്ള കരുത്തിനെ പറ്റി സൂചിപ്പിച്ച ഓപ്ര വിൻഫ്രി ഒരു പുതിയ പ്രഭാതം ചക്രവാളത്തില്‍ എത്തിക്കഴിഞ്ഞതായി വ്യക്തമാക്കി.

മഹാധീരരായ ഒട്ടേറെ സ്ത്രീകളും അസാധാരണരായ കുറേ പുരുഷന്‍മാരും ചേര്‍ന്നു നയിക്കുന്ന കഠിന സമരങ്ങള്‍ക്കു ശേഷം
ആ പ്രഭാതം ആത്യന്തികമായി യാഥാര്‍ഥ്യമാകുമ്പോള്‍,
ഇനിയൊരിക്കലും ആര്‍ക്കും മീ ടൂ’ എന്നു പറയേണ്ടി വരികയില്ലെന്നും അവർ പ്രത്യാശിച്ചു.

അമേരിക്കൻ ടെലിവിഷൻ അവതാരകയും നിർമ്മാതാവും അഭിനേതിയും ജീവകാരുണ്യപ്രവർത്തകയുമായ ഓപ്ര വിൻഫ്രി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ നടത്തിയ ഉജ്ജ്വല പ്രസംഗത്തിന് ലോകമെമ്പാടും വൻ സ്വീകാര്യത ലഭിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രതിദിന വരുമാനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം

CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,

മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി