അവയവദാനം: തടവുകാര്‍ക്ക് അനുമതി നൽകാൻ തീരുമാനം

organ donation, prisoners,kerala ,assembly,cabinet, rules and regulations, amendment, patient, food, medicines, transplantation, prisoner's organs, issue, organs, hospital, cabinet, kidney, treatment, hospitals,

തിരുവനന്തപുരം: പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി ജയിലുകളിലെ തടവുകാര്‍ക്ക് ( prisoners ) അവയവദാനത്തിന് ( organ donation ) അനുമതി നൽകാൻ കേരള മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 2014-ലെ ജയിലുകളും സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

എന്നാൽ തടവുകാരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. അവയവ ദാനത്തിനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ആവശ്യമാണ്. മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്.

അവയവദാന സമയത്ത് തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കണമെന്നും അവയവദാതാവായ തടവുകാരന്‍റെ ആശുപത്രി ചെലവ് ജയില്‍വകുപ്പ് വഹിക്കണമെന്നും വ്യവസ്ഥയുണ്ട്.

ആശുപത്രിവാസം കഴിഞ്ഞ ശേഷവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവു വരെ തടവുകാരന്‍റെ ഭക്ഷണം ജയില്‍ അധികൃതരുടെ ചുമതലയായിരിക്കും. എന്നാൽ അവയവദാനം നടത്തിയെന്ന കാരണത്താല്‍ തടവുകാരന് ശിക്ഷാ കാലാവധിയില്‍ ഇളവിന് അര്‍ഹതയുണ്ടാവില്ലെന്നും വ്യവസ്ഥയുണ്ട്.

കണ്ണൂര്‍ സെന്‍റട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായ പി സുകുമാരന്‍റെ ദുരനുഭവത്തെ തുടർന്നാണ് ഈ വിഷയത്തിൽ പൊതുമാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാർ തയ്യാറായത്.

ഒരു രോഗിയ്ക്ക് തന്‍റെ ഒരു വൃക്ക ദാനം ചെയ്യുന്നതിനുള്ള അനുമതി സുകുമാരന്‍ തേടിയിരുന്നു. എന്നാല്‍ അതിന്മേല്‍ തീരുമാനമുണ്ടാകുന്നതിന് മുൻപ് തന്നെ വൃക്ക സ്വീകരിക്കേണ്ട രോഗി മരണപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്നാണ് തടവുകാരുടെ അവയവദാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്.

അതേസമയം, കഴിഞ്ഞ വർഷം കേരളത്തിൽ മരണാനന്തര അവയവദാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. വെറും 60 അവയവദാനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം നടന്നത്. എന്നാൽ ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവ ദാനത്തിന് കുറവ് വന്നിട്ടില്ല.

നിയമ നടപടികളും കേസുകളും ഭയന്ന് പല ആശുപത്രികളും മസ്തിഷ്ക മരണങ്ങൾ റിപ്പോർട്ട് ചെയ്യാറില്ലെന്ന് സൂചനയുണ്ട്. മസ്തിഷ്ക മരണങ്ങളെ തുടർന്നുള്ള അവയവ ദാനത്തെ സംബന്ധിച്ച് ആശുപത്രികൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Lavalin, Supreme court, notice, Pinarayi, stay, SC, issued, kerala high court, former KSEB officials, trial, Pinarayi vijayan, chief minister, SNC-Lavalin, corruption case, CBI,

ലാവലിൻ: വിചാരണയ്ക്ക് സ്റ്റേ; പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

weekly cartoon,haku,manasa-vacha,January 11

പാർട്ടി സമ്മേളനങ്ങൾ: സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്നു