അവയവ ദാനത്തിന്റെ പ്രധാന്യം വിളിച്ചോതി പര്യടനം ആരംഭിച്ചു

തിരുവനന്തപുരം.; സംസ്ഥാനത്തെ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൃതസഞ്ചീവനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി അവയവദാന സന്ദേശ പര്യടന യാത്ര ആരംഭിച്ചു.

 മാനവീയം വീഥിയല്‍ വെച്ച്  രാജ്യത്തെ പ്രമുഖ അവയവ ദാതാവായ പ്രമോദ് മഹാജന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സന്ദേശയാത്ര പ്രമുഖ റേഡിയോ അവതാരകന്‍ ആര്‍ജെ ഫിറോസ് ഫ്ളാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്ര കൊച്ചിയില്‍ അവസാനിപ്പിക്കും , അവിടെ നിന്നും കോയമ്പത്തുരിലേക്കും, തുടര്‍ന്ന് ഗോവ വഴി 10000 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കി പൂനെയില്‍ അവസാനിക്കും.

18 വര്‍ഷം മുന്‍പ് തന്റെ ഒരു വൃക്ക ഒരു പട്ടാളക്കാരന് ദാനം ചെയ്തിരുന്നു. അതിന് ശേഷം ഇത് വരേയും തനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നില്ല. അതിനാലാണ് രാജ്യത്ത് അവയവദാന പ്രകൃയ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് തന്റെ യാത്രയെന്ന് പ്രമോദ് മഹാജന്‍ പറഞ്ഞു.

രാജ്യത്താകമാനം  10000 കിലോമീറ്റര്‍  100 ദിവസം കൊണ്ട് സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് അവയവദാന സന്ദേശ പര്യടന യാത്ര സംഘടിപ്പിക്കുന്നത് .

2018 ഒക്ടോബര്‍ 21 നാണ്  അദ്ദേഹം പൂനൈയില്‍ നിന്നും യാത്ര ആരംഭിച്ചത് .  പര്യടനം പൂര്‍ത്തിയാക്കി ജനുവരി 26 ന് യാത്ര പൂനെയില്‍ അവസാനിപ്പിക്കുകയും ചെയ്യും.

കേരളത്തില്‍ ഇദ്ദേഹത്തിന്റെ പര്യടനത്തിന് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയാണ് . 

മൃതസഞ്ചീവനി സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായി ഡോ. തോമസ് മാത്യു, നോഡല്‍ ആഫീസര്‍ ഡോ. നോബില്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ്  ഷര്‍മ്മദ്   ,  ഡെപ്യൂട്ടി സൂപ്രണ്ട് (സൂപ്പര്‍സ്‌പ്യൊലിറ്റി) ഡോ. സുനില്‍ . തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇടുക്കി ആയുര്‍വേദ കോളേജ്: മന്ത്രി സ്ഥലം സന്ദര്‍ശിച്ചു 

വനിത മതില്‍ ഏറെ പ്രാധാന്യമുള്ളത്: ഡോ. മീനാക്ഷി ഗോപിനാഥ്