organ transplant-amendment-NOTTO
in , ,

അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി

ഇൻഡോർ: ശരീരാവയവം മാറ്റി വയ്ക്കൽ (Organ Transplant) നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. അവയവം സ്വീകരിക്കാവുന്ന അടുത്ത ബന്ധുക്കളുടെ പട്ടികയിൽ കൂടുതൽ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തുവാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോക്ടർ വിമൽ ഭണ്ഡാരി വ്യക്തമാക്കി.

ഹ്യൂമൻ ഓർഗൻ ട്രസ്പ്ലാന്റ് ആക്ടിൽ (HOTA) ഭേദഗതി വരുത്തി അടുത്ത ബന്ധുക്കളുടെ പട്ടിക കൂടുതൽ വിപുലമാക്കുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പുറമെ മറ്റ് ബന്ധുക്കളിൽ നിന്നും അവയവം സ്വീകരിക്കാവുന്ന രീതിയില്‍ അവയവദാന നിയമം ഭേദഗതി ചെയ്യും.

നിയമപരമായി അവയവദാനം നടത്താവുന്നവരുടെ പുതുക്കിയ പട്ടിക ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ട്രാന്‍സ്പ് പ്ലാന്റേഷന്‍ ആക്ടില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. 1994-ലെ നിയമത്തില്‍ അവയവം ആവശ്യമുള്ളവർക്ക് അവരുടെ പങ്കാളി, മക്കള്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരില്‍ നിന്ന് അവയവം സ്വീകരിക്കാൻ കഴിയും.

2011-ല്‍ ഈ പട്ടികയിലേക്ക് അവയവം ആവശ്യമുള്ളവരുടെ അപ്പൂപ്പന്‍, അമ്മൂമ്മ, ചെറുമക്കള്‍ എന്നിവരെ കൂടി ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിൽ 11 വിഭാഗം ബന്ധുക്കളെക്കൂടി പുതുതായി ഉള്‍പ്പെടുത്തുവാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

സ്വീകര്‍ത്താവിന്റെ രണ്ടാനച്ഛന്‍, രണ്ടാനമ്മ, അവരുടെ മക്കള്‍, രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ മക്കളുടെ പങ്കാളികള്‍, സ്വീകര്‍ത്താവിന്റെ പങ്കാളിയുടെ സഹോദരങ്ങള്‍, അവരുടെ പങ്കാളികള്‍, മാതാപിതാക്കളുടെ സഹോദരങ്ങള്‍, അവരുടെ പങ്കാളികള്‍, മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കള്‍, അവരുടെ പങ്കാളികള്‍ എന്നീ ബന്ധുക്കൾ കൂടി പുതിയ പട്ടികയിൽ സ്ഥാനം നേടും.

നിലവില്‍ പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളായ ദാതാക്കളില്‍ നിന്ന് അവയവം സ്വീകരിക്കണമെങ്കില്‍ ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. എന്നാൽ ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ, ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ഇല്ലാതെ തന്നെ അവയവം സ്വീകരിക്കാൻ സാധിക്കും.

അവയവ ലഭ്യത എത്രയും വേഗം ഉറപ്പു വരുത്തുവാൻ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അവയവ ദാനം കൂടുതല്‍ സുതാര്യമാക്കാനും വേഗത്തിലാക്കാനും ഭേദഗതി പ്രയോജനപ്പെടും. എന്നാൽ പുതിയ ഭേദഗതിയെ തുടർന്നുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

Ayyam Ittu Unn, world food day, Chenni, hunger, eliminating, food, security, facts, starvation, death, nutrition, children, 16 October ,Food and Agriculture Organization ,United Nations,Chennai community,fridge , feeding, hungry people, Dr Issa Fathima Jasmine, community fridge,Besant Nagar,Tennis Club,

ആഹാരം പാഴാക്കരുതെന്ന സന്ദേശവുമായി ലോക ഭക്ഷ്യ ദിനം