ജൈവസമൃദ്ധി തരിശ്ഭൂമി കൃഷിയുമായി വെള്ളനാട് 

വെള്ളനാട്: 40 ഹെക്ടറോളം വരുന്ന തരിശ്ശ് ഭൂമിയിൽ ജൈവ കൃഷിയിലൂടെ നൂറുമേനി വിളയിക്കാനൊരുങ്ങി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി ‘ജൈവസമൃദ്ധി തരിശ്ഭൂമി കൃഷി’ എന്ന പേരിൽ പദ്ധിതി ആവിഷ്‌കരിച്ചു.

ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ മെമ്പർമാരും കൃഷി ഉദ്യോഗസ്ഥരും ഇതിനായി രംഗത്തിറങ്ങും. വെള്ളനാട് ബ്ലോക്കിനെ തരിശ്ശ്രഹിതമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. എസ് അജിതകുമാരി പറഞ്ഞു. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. തരിശ്ശായിക്കിടക്കുന്ന നെൽവയലുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.

കുടുംബശ്രീ, വിവിധ കർഷക സംഘങ്ങൾ തുടങ്ങിയ ഗ്രൂപ്പുകളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാകും തരിശ്ശ് ഭൂമികളിൽ കൃഷിയിറക്കുക. ഒരു ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യാൻ 30,000 രൂപ സബ്‌സിഡിയായി നൽകും. അതാത് ഗ്രാമപഞ്ചായത്തുകൾ 50 ശതമാനവും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ 25 ശതമാനം വീതവുമാണ് സബ്‌സിഡി ഇനത്തിൽ നൽകുക. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂമിയാണെങ്കിൽ കർഷകന് 25,000 രൂപയും ഭൂ ഉടമയ്ക്ക് 5,000 രൂപയും സബ്‌സിഡിയായി നൽകും.

നിലവിൽ എട്ടു ഗ്രാമപഞ്ചായത്തികളിലും എത്ര ഹെക്ടർ തരിശ്ശ് ഭൂമിയുണ്ടെന്ന കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഈ ഭൂമിയിൽ ഏതെല്ലാം വിളകൾ കൃഷി ചെയ്യാമെന്ന പഠനം നടന്നുവരികയാണെന്നും ഗ്രാമസഭാ തലത്തിൽ കൃഷിചെയ്യാൻ താൽപര്യമുള്ള ഗ്രൂപ്പുകളുടെ പട്ടിക ലഭിച്ചാൽ ഉടൻ പദ്ധതി ആരംഭിക്കുമെന്നും കൃഷി അസിസ്റ്റൻറ് ഡയറക്ടർ മല്ലികകുമാരി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കർക്കിടകവാവ് ബലി തർപ്പണം: നഗരസഭ ഒരുക്കം തുടങ്ങി

തണ്ണിര്‍മുക്കം ബണ്ട്: വാര്‍ത്ത ദുരുദ്ദേശ്യപരം