വൈദികരുടെ ലൈംഗികാതിക്രമം; നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഒാര്‍ത്തഡോക്സ് സഭ

Orthodox Sabha , sexual abuse, confession, complaint, inquiry commission, priests, blackmail , wife, husband, 

കോട്ടയം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരന്‍ നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഒാര്‍ത്തഡോക്സ് സഭ ( Orthodox Sabha ) നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. നിരണം ഭദ്രാസനത്തില്‍ എത്തി പരാതി നൽകാനാണ് കമ്മീഷന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട്, ഭര്‍ത്താവിന്‍റെ ഫോണ്‍ സംഭാഷണ ശബ്ദരേഖ അടക്കമുള്ളവയുടെ പകര്‍പ്പ് തെളിവായി നല്‍കിയിരുന്നു. എന്നാല്‍ തെളിവുകളുടെ ഒറിജിനല്‍ നല്‍കണമെന്നാണ് ഇപ്പോള്‍ കമ്മീഷൻ ആവശ്യപെട്ടിരിക്കുന്നത്.

സഭയിലെ അഞ്ച് വൈദികര്‍ക്ക് വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ സഭാംഗമായ ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം വന്‍ വിവാദമായത്.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികര്‍ക്കും എതിരെയാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപണം ഉന്നയിച്ചത്.

തുടർന്ന് ആരോപണവിധേയരായ അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി സഭാ നേതൃത്വം താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് സംഭവം അന്വേഷിക്കാന്‍ സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

വീട്ടമ്മയുടെ ഭര്‍ത്താവ് ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കാതോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു.

വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിതബന്ധം കുമ്പസാരത്തിനിടെ വീട്ടമ്മ ഒരു വൈദികനോട് വെളിപ്പെടുത്തിയെന്നും തുടർന്ന് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് ആരോപണം.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുവാവ് സഭാ മേധാവികൾക്ക് പരാതി നല്‍കുന്നത്. കുമ്പസാര രഹസ്യം ചോർത്തി ഭാര്യയെ അഞ്ചു വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു പരാതി.

സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.

തുടർന്നാണ് പരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാൽ നടപടിയുണ്ടാകുമെന്നും സഭാ നേതൃത്വം അറിയിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും

antibiotic, shrimp, exports, Kerala, Andra, European Union, Formalin, ban

ആന്റിബയോട്ടിക് ചെമ്മീൻ കടത്ത്: കേരളവും ആശങ്കയിൽ