Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,
in , ,

മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ

ന്യൂഡൽഹി: ‘ഒരു അഡാർ ലവ്’ ( Oru Adaar Love ) എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ ( Manikya Malaraya Poovi ) എന്ന പ്രശസ്ത ഗാനത്തിനെതിരായ കേസിൽ എഫ്ഐആറിലെ തുടർ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നടി പ്രിയ വാര്യരുടെയും ( Priya ) സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും നിലപാട് കോടതി അംഗീകരിച്ചു.

ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ആദ്യം പരാതി ഉയര്‍ന്നത്. ഗാനത്തിലൂടെ പ്രവാചകനെയും പത്‌നി ഖദീജയെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫലഖ്‌നുമ്മ പോലീസ് സ്‌റ്റേഷനില്‍ ഒരു സംഘം പരാതി നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലും ഗാനത്തിനെതിരെ കേസുണ്ടായിരുന്നു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന നടിയുടെയും സംവിധായകന്റെയും ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഗാനത്തിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേസില്‍ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിശദമായ വാദം കേള്‍ക്കല്‍ പിന്നീട് നടക്കുമെന്ന് കോടതി അറിയിച്ചു.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും ചിത്രത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് ആണെന്നും ഈ പശ്ചാത്തലത്തില്‍ കേസെടുക്കുന്നത് അവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

ഏതെങ്കിലും വ്യക്തികളെയോ മതത്തേയോ ആക്ഷേപിക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങളെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് നടപടിയെടുക്കാമെന്നും അതിന് തങ്ങള്‍ എതിരല്ലെന്നും ഒമര്‍ ലുലുവും നടിയും നല്‍കിയ റിട്ട് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ‘രാജ്യം ഉറ്റുനോക്കുന്ന കേസ് എന്ന്’ ഹര്‍ജിക്കാര്‍ പറഞ്ഞത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഹര്‍ജി സമര്‍പ്പിച്ചത് എന്ന് സുപ്രീംകോടതി ആരാഞ്ഞു.

അതേസമയം, സുന്ദരമായ നോട്ടത്തെ തുടർന്ന് അപൂർവ്വ നേട്ടവുമായി നടി പ്രിയ പ്രകാശ് വാര്യർ. പ്രിയയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 45 ലക്ഷം കവിഞ്ഞു. ഫേസ്ബുക്കിന്റെ സ്ഥാപകനായ സാക്ഷാല്‍ സുക്കര്‍ബര്‍ഗിന് പോലും ആകെയുള്ളത് 40 ലക്ഷം ഫോളോവേഴ്സാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,

കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

CPM , Rama , KK Rama, Delhi, AKG Centre, Kerala , Punjab, protest, cpm terror, violence, attack, RMP, TP, murder, Shuhaib, Kannur, office, followers, party workers, demanded

സിപിഎമ്മിനെതിരെ ഡൽഹിയിലെ എകെജി ഭവനു മുന്നിൽ കെകെ രമയുടെ പ്രതിഷേധം