Oscar , 2018, Oldman, winners, Oldman, Sridevi, Gary Oldman, Darkest Hour , The Shape of Water , best film, actress, Frances McDormand, Three Billboards Outside Ebbing, Missouri , Sam Rockwell, Allison Janney, I, Tonya , Shashi Kapoor,
in , ,

ഓസ്കര്‍: ഓൾഡ്മാന്‍ മികച്ച നടന്‍; ഡോർമണ്ട് മികച്ച നടി; ശ്രീദേവിക്ക് ആദരം

ലോസ്ഏഞ്ചൽസ്: തൊണ്ണൂറാമത് ഓസ്കര്‍ ( Oscar ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഡാര്‍ക്കസ്റ്റ് ഔർ’ എന്ന ചിത്രത്തിലെ അഭിനയമികവിൽ ഗാരി ഓൾഡ്മാനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഫ്രാൻസെസ് മാക് ഡോർമണ്ട് മികച്ച നടിയായി.

‘ദ ഷേപ്പ് ഓഫ് വാട്ടർ’ മികച്ച ചിത്രമായി. ഗ്വില്ലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

ഡോള്‍ബി തീയേറ്ററില്‍ നടന്ന ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരം അര്‍പ്പിച്ചു.

ശ്രീദേവിയ്ക്ക് പുറമെ മണ്‍മറഞ്ഞ ബോളിവുഡ് താരം ശശികപൂറിനും അക്കാദമി പുരസ്കാര വേദി ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്ത്യന്‍ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക് പ്രണാമമെന്ന് പുരസ്കാര വേദിയിലെ സ്ക്രീനില്‍ തെളിഞ്ഞു.

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തിളങ്ങിയ റോജര്‍ മൂര്‍, പ്രശസ്ത നടന്‍ ജൊനാഥന്‍ ഡെമി, ജോര്‍ജ് റോമിറോ, ഹാരി ഡീന്‍ സ്റ്റാന്‍റന്‍, ജെന്നി മോറോ, മാര്‍ട്ടിന്‍ ലാഡോ, ജെറി ലൂയിസ് എന്നിവര്‍ക്കും അക്കാദമി പുരസ്കാര വേദി പ്രണാമമര്‍പ്പിച്ചു.

‘ഡാര്‍ക്കസ്റ്റ് ഔർ’ എന്ന ചിത്രത്തില്‍ രണ്ടാം ലോക മഹായുദ്ധകാല കാലഘട്ടത്തിലെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ചതിനെ തുടർന്നാണ് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ഓസ്‌കര്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്രിസ്റ്റഫര്‍ നോളന്റെ യുദ്ധചിത്രമായ ‘ഡണ്‍കിര്‍ക്ക്’. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറഞ്ഞ ‘ഡണ്‍കിര്‍ക്ക്’ ഇതുവരെ മൂന്നു പുരസ്കാരങ്ങൾ സ്വന്തമാക്കി.
‘ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്’, ‘മിസൗറി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സാം റോക്ക്‌വെല്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ‘ഐ’, ‘ടോണിയാ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ആലിസണ്‍ ജാനി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

‘കൊകൊ’ എന്ന ചിത്രം (സംവിധാനം – ലീ ഉന്‍ക്രിച്ച്‌, ഡര്‍ലാ കെ. ആന്‍ഡേഴ്സണ്‍) മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഫന്റാസ്റ്റിക് വുമണ്‍ (സംവിധാനം – ചിലെ) മികച്ച വിദേശ ഭാഷാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ജോര്‍ദാന്‍ പീലെ (ചിത്രം – ഗെറ്റ് ഔട്ട്) സ്വന്തമാക്കി. ഡിയര്‍ ബാസ്ക്കറ്റ് ബോള്‍ ( സംവിധാനം ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്) മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു.

ലീ സ്മിത്ത് ( ചിത്രം – ഡന്‍കിര്‍ക്ക് ) ഫിലിം എഡിറ്റിങ്ങിനുള്ള പുരസ്കാരം നേടി. അലെക്സാണ്ടര്‍ ഡെസ്പ്ലാറ്റ് (ചിത്രം – ദ ഷെയ്പ് ഓഫ് വാട്ടര്‍) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

‘കൊകൊ’ എന്ന ചിത്രത്തിലെ ‘റിമെമംബര്‍ മീ’ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടി. റിച്ചാര്‍ഡ് കിങ്, അലെക്സ് ഗിബ്സണ്‍ (ഡന്‍കിര്‍ക്ക്) എന്നിവർ സൗണ്ട് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരത്തിന് റോജര്‍ എ. ഡീക്കിന്‍സ് (ചിത്രം – ബ്ലേഡ് റണ്ണര്‍ 2049 ) അർഹനായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

Sreedevi , Justice D Sreedevi, passes away,Pinarayi, former Kerala High court judge, Former Chairperson of Kerala Women's Commission ,  residence , Kaloor, Azad Road,

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു; അനുശോചന സന്ദേശവുമായി മുഖ്യമന്ത്രി