Oscar, actress, video, viral, Frances McDormand ,won ,Three Billboards Outside Ebbing, Missouri,  speech, female nominees ,audience ,women, celebrated ,Academy Awards,girl power,  Best Actress , Leading Role category, actor ,Timothée Chalamet,  Call Me By Your Name, captured ,an adorable moment, four women,   Margot Robbie, Meryl Streep, Sally Hawkins , Saoirse Ronan , embracing ,an adorable group hug, captured , images,
in , ,

നടിമാരുടെ വികാര നിർഭരമായ ആഹ്ളാദത്തിന് ഓസ്കർ വേദി സാക്ഷ്യം വഹിച്ചു

ലോസ്ഏഞ്ചൽസ്: അത്യപൂർവ്വമായ രംഗത്തിന് ഇന്നത്തെ ഓസ്കർ ( Oscar ) പുരസ്‌കാര വേദി സാക്ഷ്യം വഹിച്ചു. മികച്ച നടിയ്ക്കുള്ള ഓസ്കർ പുരസ്കാരം ഫ്രാൻസെസ് മാക് ഡോർമണ്ടിന് എന്ന പ്രഖ്യാപനം മുഴങ്ങിയ വേളയിൽ വനിതകളുടെ കൂട്ടായ്മയുടെ ഉത്തമോദാഹരണമായി ഒരു രംഗം അരങ്ങേറി. മെറിൽ സ്ട്രീപ്പടക്കമുള്ള നാൽവർ സംഘം ആലിംഗന ബദ്ധരായി ആഹ്‌ളാദം പങ്കിടുന്ന വീഡിയോ ഇതിനോടകം വൈറലായി.

നടനായ തിമോത്തി ഷാൽമെറ്റ് പകർത്തിയ ഈ ദൃശ്യം സ്ത്രീകളുടെ ഐക്യത്തിന്റെ ഉത്തമോദാഹരണമായി ധാരാളം ആരാധകർ വിലയിരുത്തി. ലോകമെങ്ങുമുള്ള ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് ഈ പ്രഖ്യാപനത്തിനു വേണ്ടിയായിരുന്നു. ആരായിരിക്കും ഈ വർഷത്തെ മികച്ച നടി?

“ദ ഓസ്കാർ ഫോർ ബെസ്റ്റ് ആക്ട്രസ് ഗോസ് റ്റു മിസ് ഫ്രാൻസെസ് മാക് ഡോർമണ്ട്!!”

നക്ഷത്ര തിളക്കമുള്ള താരങ്ങളും എന്റർടൈൻമെന്റ് വ്യവസായരംഗത്തെ മുടിചൂടാമന്നന്മാരും ലോകത്തെ ഒന്നാം നമ്പർ വാർത്താ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളുമെല്ലാം നിറഞ്ഞിരിക്കുന്ന ഹോളിവുഡിലെ ഡോൾബി തീയേറ്ററിൽ ആ പ്രഖ്യാപനം മുഴങ്ങി. ഒരു നിമിഷത്തെ അവിശ്വനീയത. പിന്നീടങ്ങോട്ട് ആവേശത്തിന്റെയും ആഹ്ളാദത്തിന്റെയും അലയൊലികൾ.

കാത്തുകാത്തിരുന്ന പ്രഖ്യാപനം വന്നതും നാടകീയമായ രംഗങ്ങൾക്കാണ് പിന്നീട് ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്. ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ് ,മിസൂറിയിലെ തകർപ്പൻ പ്രകടനത്തിന് ഫ്രാൻസെസ് ഡോർമെണ്ടിനെ മികച്ച നടിയായി പ്രഖ്യാപിക്കുമ്പോൾ പുരസ്‌ക്കാര പ്രതീക്ഷയിൽ അവിടെ കൂടിയിരുന്ന മറ്റു നടിമാർ കൂട്ടത്തോടെ ആലിംഗനബദ്ധരാവുന്ന വീഡിയോയാണ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായത്.

മെറിൽ സ്ട്രീപ്പ് ,മാർഗെറ്റ് റോബി ,സാലി ഹോക്കിൻസ്, സോയർസെ റൊനാൻ എന്നിവരുടെ തത്സമയ ആഹ്ളാദ പ്രകടന വീഡിയോ സ്ത്രീത്വത്തിന്റെ ഐക്യദാർഢ്യമായി വിളംബരം ചെയ്യപ്പെട്ടു. “സിസ്റ്റർഹുഡ് അറ്റ് ഇറ്റ്സ് ഫൈനെസ്റ്റ് ” എന്നാണ് ട്വിറ്ററിൽ ഒരു വനിത ഇതേപ്പറ്റി പ്രതികരിച്ചത്.

ത്രീ ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ്, മുസ്സൂറി എന്നീ ചിത്രങ്ങളിലെ തകർപ്പൻ പ്രകടനമാണ് ഡോർമെന്റിന് പുരസ്കാരം നേടിക്കൊടുത്തത്. മെറിൽ സ്ട്രീപ്പിന് ദി പോസ്റ്റിലെയും മാർഗരറ്റ് റോബിക്ക് ഐ ,ടോണ്യയിലെയും സോയർസെ റൊനാന് ലേഡി ബേർഡിലെയും സാലി ഹോക്കിൻസിന് ദി ഷേപ്പ് ഓഫ് വാട്ടറിലെയും പ്രകടനങ്ങൾക്ക് നോമിനേഷനുകൾ ഉണ്ടായിരുന്നു.

അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം നടത്തിയ ഡോർമണ്ടിന്റെ വികാര നിർഭരമായ പ്രസംഗവും സദസ്സ് ആവേശപൂർവം ഏറ്റുവാങ്ങി. നോമിനേഷൻ നേടിയ മുഴുവൻ സ്ത്രീകളും ഒരു നിമിഷം തനിക്കൊപ്പം എഴുന്നേറ്റു നിൽക്കാനുള്ള അവരുടെ അഭ്യർത്ഥന കരഘോഷങ്ങളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

“മെറിൽ, നിങ്ങൾക്ക് അത് ചെയ്യാനായാൽ മറ്റെല്ലാവരും അപ്രകാരം ചെയ്യും. പ്ളീസ് സ്റ്റാൻഡ് അപ്പ്. ഈ വേദിയിൽ വച്ച് ഇത്രമാത്രം ആദരം ഞാൻ ഏറ്റുവാങ്ങുമ്പോൾ നിങ്ങൾ ഏവരും, നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവൻ സ്ത്രീകളും… നിർമാതാക്കൾ, സംവിധായകർ, എഴുത്തുകാർ, ഛായാഗ്രാഹകർ, പാട്ടെഴുത്തുകാർ, സംഗീത സംവിധായകർ, ഡിസൈനർമാർ…എല്ലാവരും ദയവുചെയ്ത് എനിക്കൊപ്പം എഴുന്നേറ്റു നിൽക്കുക…” ഫ്രാൻസെസ് മാക് ഡോർമണ്ട് അഭ്യർത്ഥിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാർ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Infosys,Anti-Drugs Awareness Campaign ,Sanjeevani Employee Volunteer Group ,Sanjeevani Charitable Trust, Launches, Anti-Drugs Awareness Campaign , Students,

മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവുമായി ഇൻഫോസിസിന്റെ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്