in ,

ശിക്ഷാകാലാവധി ഇരട്ടിയാക്കി; പിസ്റ്റോറിയസിന് 15 വര്‍ഷം തടവ്

പ്രിട്ടോറിയ: കാമുകി കൊല്ലപ്പെട്ട കേസിൽ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ (Oscar Pistorius) ശിക്ഷാകാലാവധി ഇരട്ടിയാക്കി. പുതിയ ഉത്തരവ് പ്രകാരം ദക്ഷിണാഫ്രിക്കന്‍ താരമായ പിസ്റ്റോറിയസിന് 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം.

കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതി പിസ്റ്റോറിയസിന് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ പിസ്റ്റോറിയസിന് വിധിച്ച ശിക്ഷ കുറവാണെന്ന് ആരോപണമുയർന്നു.

കൊലപാതകക്കേസില്‍ ദക്ഷിണാഫ്രിക്കയിൽ സാധാരണയായി 15 വര്‍ഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും പിസ്‌റ്റോറിയസിന്റെ അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ചാണ് കോടതി നേരത്തെ 6 വര്‍ഷത്തേയ്ക്ക് തടവിന് വിധിച്ചത്.

വിവാദങ്ങളെ തുടർന്ന് പിസ്റ്റോറിയസിനോടുള്ള കോടതിയുടെ മൃദുസമീപനം ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ വീണ്ടും ഹര്‍ജി സമർപ്പിച്ചിരുന്നു.

ഇത് പരിഗണിച്ച കോടതി വാദങ്ങള്‍ക്കൊടുവില്‍ പിസ്‌റ്റോറിയസിന്റെ തടവ്ശിക്ഷ പതിമൂന്ന് വര്‍ഷവും അഞ്ച് മാസവും കൂടി വര്‍ധിപ്പിച്ചു.

2013-ലെ വാലന്റൈന്‍ ദിനത്തിലാണ് പിസ്റ്റോറിയസിന്റെ കാമുകിയായ റീവാ സ്റ്റീന്‍കാമ്പിനെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് സ്റ്റീവയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് പിസ്റ്റോറിയസ് കുറ്റസമ്മതം നടത്തിയിരുന്നു.

കാർബൺ ഫൈബർ കാലുകളുമായി ഓടുന്നതിനാൽ ബ്ലേഡ് റണ്ണർ എന്നു വിളിപ്പേരുള്ള പിസ്‌റ്റോറിയസ് പാരാലിംപിക്‌സിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.

ദേഗുവിലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലേയിൽ മെഡൽ നേടിയ പിസ്‌റ്റോറിയസ് 2012 ലണ്ടൻ ഒളിമ്പിക്‌സിൽ ലോകതാരങ്ങൾക്കൊപ്പം മൽസരിച്ചിരുന്നു. ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ 2012-ൽ പിസ്‌റ്റോറിയസിനെ തിരഞ്ഞെടുത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അർച്ചന കൊലക്കേസ്; സീരിയല്‍ സംവിധായകന് ജീവപര്യന്തം

dreams, snake, meaning, explanation, fears , phobias, relax, sleep,   terrifying ,scarier , dream specialist ,Delphi Ellis, snake dreams ,people , trust,cheating, incidents, adults, children, bedtime, 

സുന്ദര സ്വപ്നത്തിലെ പാമ്പ് പ്രതിനിധീകരിക്കുന്നതെന്ത്?