Movie prime

അമിത മൊബൈൽഫോൺ ഉപയോഗം മാനസിക സംഘർഷം ഉണ്ടാക്കുന്നു

ഒരു സ്മാർട്ട് ഫോൺ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൈയിലുള്ള സ്മാർട്ട് ഫോണിലൂടെ തങ്ങൾ ആഗ്രഹിക്കുന്ന ഒരു അപര ലോകത്തെ സൃഷ്ടിക്കുകയാണ് ഭൂരിഭാഗം ആളുകളും. ഫോൺ ഉപയോഗം കൂടുതലായി കണ്ടുവരുന്നത് കൗമാരക്കാരിലാണ്. എന്നാൽ അമിതമായ ഫോൺ ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് വ്യക്തികളിൽ മാനസിക സംഘർഷത്തിന് വഴിവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണിലും സോഷ്യൽ മീഡിയയിലും ധാരാളം സമയം ചെലവഴിക്കുന്ന കൗമാരക്കാർക്കിടയിലാണ് മാനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും കൂടുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൗമാരക്കാരിലെ സോഷ്യൽ മീഡിയ, More
 
അമിത മൊബൈൽഫോൺ ഉപയോഗം മാനസിക സംഘർഷം ഉണ്ടാക്കുന്നു

ഒരു സ്മാർട്ട് ഫോൺ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൈയിലുള്ള സ്മാർട്ട് ഫോണിലൂടെ തങ്ങൾ ആഗ്രഹിക്കുന്ന ഒരു അപര ലോകത്തെ സൃഷ്ടിക്കുകയാണ് ഭൂരിഭാഗം ആളുകളും. ഫോൺ ഉപയോഗം കൂടുതലായി കണ്ടുവരുന്നത് കൗമാരക്കാരിലാണ്. എന്നാൽ അമിതമായ ഫോൺ ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. അത് വ്യക്തികളിൽ മാനസിക സംഘർഷത്തിന് വഴിവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണിലും സോഷ്യൽ മീഡിയയിലും ധാരാളം സമയം ചെലവഴിക്കുന്ന കൗമാരക്കാർക്കിടയിലാണ് മാനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും കൂടുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

കൗമാരക്കാരിലെ സോഷ്യൽ മീഡിയ, മൊബൈൽ ഫോൺ ഉപയോഗവും ഉറക്കം, പഠനം, സാമൂഹിക പ്രവർത്തനങ്ങൾ, വ്യക്തിബന്ധങ്ങൾ, ഓൺലൈൻ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ആരോഗ്യകരമായ സന്തുലിതാവസ്ഥ എങ്ങനെ സൃഷ്ടിക്കാമെന്ന് പഠനം നിർദേശിക്കുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മൊബൈൽ ഫോണുകളുടെ ദുരുപയോഗത്തെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർമാർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ദുരുപയോഗം കുറച്ച് വൈകാരിക ക്ഷമത, അക്കാദമിക് മികവ്, ആത്മബോധം തുടങ്ങിയ ഗുണങ്ങൾ യുവാക്കളിൽ വളർത്താൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുപകരം അവയുടെ ഉപയോഗം നിയന്ത്രിക്കുവാനുള്ള അവബോധം കൗമാരക്കാരിൽ ഉണ്ടാക്കണം എന്നും അതിനായി മാതാപിതാക്കളും കുട്ടികളുടെ ശ്രമത്തിന്റെ ഭാഗമാവണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സ്മാർട്ട് ഫോണിന്റെ അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാമെന്നും ഉപയോഗത്തിന്റെ അതിർത്തികൾ എങ്ങനെ നിർണ്ണയിക്കാമെന്നും മാതാപിതാക്കൾ കുട്ടികൾക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. ഇത്തരം വിഷയങ്ങൾ കൂട്ടായിരുന്ന് കുട്ടികളുമായി ചർച്ചചെയ്യണം.

അടുത്തകാലത്ത് യുഎസിൽ നടത്തിയ ഒരു സർവെ സൂചിപ്പിക്കുന്നത് 54 ശതമാനം കൗമാരക്കാരും തങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ ‘അഡിക്ടഡ്’ ആണെന്നാണ്.