P V Anwar mla, land, 203 acre, RTI,law, Anwar
in ,

പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം 203 ഏക്കര്‍ ഭൂമി

കോഴിക്കോട്: വിവാദ എംഎല്‍എ പി വി അന്‍വറിനെതിരെ (P V Anwar mla) മറ്റൊരു വിവാദം കൂടി ഉടലെടുത്തു. പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി ഉള്ളതായി തെളിഞ്ഞു. വിവരാവകാശരേഖകളിൽ നിന്നാണ് എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി തെളിഞ്ഞത്.

ഭൂപരിധി നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വയ്ക്കാൻ അവകാമുള്ളൂ. എന്നാൽ പി.വി. അന്‍വർ ഭൂപരിധി നിയമം ലംഘിച്ചതിന് പുറമെ ഈ വിവരങ്ങള്‍ തെരഞ്ഞെടുപ്പു സമയത്തു നല്‍കുന്ന സത്യവാങ്മൂലത്തില്‍ മറച്ചുവച്ചതായും ആരോപണമുണ്ട്.

ഭൂപരിധി നിയമപ്രകാരം ലംഘിച്ചതായി തെളിഞ്ഞതിനാൽ പി വി അന്‍വറിൽ നിന്നും188 ഏക്കര്‍ സര്‍ക്കാർ പിടിച്ചെടുക്കണമെന്നും പി വി അന്‍വറിനെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അനധികൃത നിർമ്മാണ പ്രവർത്തങ്ങളുടെ പേരിൽ പി വി അന്‍വർ നേരത്തെ വിവാദങ്ങളിൽപ്പെട്ടിരുന്നു. കക്കാടംപൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് പി വി അന്‍വറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വാട്ടർ തീം പാർക്കിന് പുറമെ റോപ്പ് വേയും ചെക്ക് ഡാമും പി വി അന്‍വര്‍ അനധികൃതമായി നിർമ്മിച്ചതാണെന്ന് നേരത്തെ ആരോപങ്ങൾ ഉയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sunanda, Subramanian Swamy, plea, Delhi HC,

സുനന്ദയുടെ മരണം: സ്വാമിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

Sophia, robot, Saudi, citizenship

പൗരത്വം ലഭിച്ച ആദ്യ റോബോട്ട് സോഫിയ; പൗരത്വം നൽകിയത് സൗദി