in ,

എം​എ​ല്‍​എ​യു​ടെ വിവാദ പാ​ര്‍​ക്കി​ന് കോടതിയുടെ പ്രവർത്താനാനുമതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ (P V Anwar mla) വിവാദ വാട്ടര്‍ തീം പാര്‍ക്കിന് (water theme park) കേരള ഹൈക്കോടതിയുടെ (Kerala HC) പ്രവർത്താനാനുമതി.

പരിസ്ഥിതിലോല പ്രദേശത്ത് നിയമവിരുദ്ധമായി പ്രവർത്തനം ആരംഭിച്ചു എന്ന ആരോപണങ്ങൾ നേരിട്ട കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനാണ് ഹൈക്കോടതി പ്രവർത്താനാനുമതി നൽകിയത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാർക്കിന്റെ പ്രവർത്തനം തുടരാമെന്ന് കോടതി ഉത്തരവിട്ടത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനാനുമതി സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തെ റദ്ദാക്കിയിരുന്നു.

പാര്‍ക്കിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയ സംസ്ഥാന മലിനീകരണ ബോര്‍ഡിന്‍റെ നടപടിക്കെതിരെ പിവിആര്‍ നാച്യുറോ പാര്‍ക്കാണ് ഹര്‍ജി സമര്‍പ്പിച്ചത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കാവുന്നതാണെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരുന്നു.

വിവാദ പാർക്കിൽ നടത്തിയ പരിശോധനയില്‍ മലിനീകരണ തോത് അനുവദനീയ പരിധിയിലാണെന്ന് കണ്ടെത്തിയതായും സംസ്ഥാന മലിനീകരണ ബോര്‍ഡ് കോടതിയിൽ ബോധിപ്പിച്ചു.

കക്കാടംപൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പി വി അന്‍വറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നേരത്തെ വൻ വിവാദങ്ങൾ ഉടലെടുത്തിരുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു.

പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പിനെ അറിയിക്കാതെ കുന്നുകള്‍ ഇടിച്ചു നിരത്തി വിനോദ സഞ്ചാര പാര്‍ക്ക് സ്ഥാപിച്ചത് നിയമ വ്യവസ്ഥകള്‍ പാലിക്കാതെയാണെന്നും പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുൻപ് തന്നെ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നതായും ആരോപണമുയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ലൗ ജിഹാദ്, ഘര്‍വാപ്പസി പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി

World Solar Challenge, Australia,

ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു