paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,
in , ,

നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയുന്നതിന്റെ ഭാഗമായി നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ (paddy field and wetland conservation act) ഭേദഗതി വരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ പുതിയ ഭേദഗതിയിലൂടെ സാധ്യമാകും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ വന്‍കിട പദ്ധതികള്‍ക്കായി വയല്‍ നികത്താന്‍ മന്ത്രിസഭയുടെ മാത്രം അനുമതി മതിയെന്ന ചട്ടവും നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. വയൽ നികത്തൽ കൃഷി ഓഫീസരുടെയോ വില്ലേജ് ഓഫീസരുടെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും പലരും പിഴയടച്ച്‌ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പുതിയ ഭേദഗതിയോടെ ഇതിന് മാറ്റമുണ്ടാകും.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയിലൂടെ നെല്‍വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസിന് നേരിട്ട് കേസെടുക്കാനാകും. കൂടാതെ നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് നൽകിക്കൊണ്ട് തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം ലഭിക്കും.

2008-ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതിയ്ക്ക് പകരം മന്ത്രിസഭയുടെ അനുമതി മതിയാകും.

paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പരിഷ്ക്കരിക്കുമ്പോള്‍ വന്‍കിട പദ്ധതികള്‍ക്ക് പുതിയ നിയമത്തില്‍ ധാരാളം ഇളവുകള്‍ ലഭ്യമാകും. പുതിയ നിയമം ബാധകമാകുന്നതോടെ സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള പദ്ധതികള്‍ക്കുള്ള പ്രാദേശിക എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2007 സെപ്റ്റംബറിന് ശേഷം നികത്തിയ വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും കരഭൂമിയുടെ ആനുകൂല്യം ലഭിക്കില്ലെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ കര, വയല്‍ ഭൂമികളുടെ കൃത്യമായ ഡാറ്റ ബാങ്ക് ഇതുവരെ പൂര്‍ത്തിയാകാത്തതിനാൽ വീട് വയ്ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

ഇതിനിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ന്യായവിലയുടെ 25 ശതമാനം പിഴയടച്ച്‌ വയൽ നികത്തലുകള്‍ ക്രമപ്പെടുത്താമെന്ന ഭേദഗതി വന്‍ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. വൻതോതിൽ നിലംനികത്തുന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് ഭേദഗതിയെന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ ആ ഭേദഗതി റദ്ദാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Justice Manjula, Justice Manjula Chellur, dress code, interview, media, court,temple of justice, no jeans, controversial observation, journalists, lawyers, judges, dress, decently, court room, Bombay culture, Bombay high court, Dr Manjula Chellur,

കോടതിയിലെ ഡ്രസ്സ് കോഡ്; വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള

Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി