നെല്ല് സംസ്‌കരണത്തിന് ആറ്റിങ്ങലിൽ സൗകര്യമൊരുങ്ങുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നെല്ല് സംസ്‌കരണത്തിന് ആവശ്യമായ സൗകര്യമൊരുക്കാൻ തീരുമാനം.

കരവാരത്തുള്ള നെല്ല് സംസ്‌കരണ കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനും ജൈവകാർഷിക മണ്ഡലം നിർവഹണ സമിതി യോഗം തീരുമാനിച്ചു. തരിശു നിലങ്ങൾ ഏറ്റെടുത്തു നെൽക്കൃഷി വ്യാപകമാക്കിയതിനു പിന്നാലെയാണു മണ്ഡലത്തിൽ നെല്ല് സംസ്‌കരണത്തിന് വിപുലമായ സൗകര്യമേർപ്പെടുത്തുന്നത്.

മണ്ഡലത്തിലെ കാർഷിക പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ബി. സത്യൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം, നെല്ല് സംസ്‌കരണത്തിൽ നിലവിലുള്ള പോരായ്മകളെക്കുറിച്ചു ചർച്ച ചെയ്തു.

മണ്ഡലത്തിലെ വിവിധ മേഖലകളിലെ കാർഷിക പുരോഗതി ലക്ഷ്യംവച്ച് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്കു രൂപം നൽകണമെന്ന് എം.എൽ.എ. പറഞ്ഞു. നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുറവുകളും പരിഹരിക്കത്തക്ക വിധത്തിലാകണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെൽകൃഷിക്കൊപ്പം പച്ചക്കറി കൃഷിയും മണ്ഡലത്തിൽ വ്യാപിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനും തീരുമാനിച്ചു.

മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള ബ്ലോക് ചെയിന്‍ അക്കാദമി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ കേന്ദ്രമാകും

ശബരിമല സമരം ശക്തമായ തെക്കന്‍ ജില്ലകളില്‍ എല്‍ ഡി എഫ് നയം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയെത്തും