in , ,

പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന

ന്യൂഡൽഹി: വൻ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി’നെതിരെയുള്ള ( Padmavat ) പ്രക്ഷോഭം രജപുത്ര കര്‍ണി സേന ( Karni Sena ) പിന്‍വലിച്ചു. ചിത്രം രജപുത്രരെ അപമാനിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധം പിൻവലിക്കുന്നതെന്ന് കര്‍ണിസേന വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്ന് കര്‍ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ അഭിപ്രായപ്പെട്ടു. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള രംഗങ്ങളില്‍ അശ്ലീലമൊന്നുമില്ലെന്നും രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്നും യോഗേന്ദ്ര സിംഗ് ഖട്ടര്‍ അഭിപ്രായപ്പെട്ടു.

അതിനാൽ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങൾ പിന്‍വലിക്കാനായി ആവശ്യപ്പെടുമെന്ന് ഖട്ടര്‍ അറിയിച്ചു. കര്‍ണി സേനയുടെ ദേശീയ അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഖട്ടര്‍ വെളിപ്പെടുത്തി.

രാജ്യ വ്യാപകമായി കര്‍ണി സേന നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് തടസ്സപ്പെട്ട പത്മാവത് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ജനുവരി 25-നാണ് തീയേറ്ററുകളിൽ എത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

കുട്ടികളെ തട്ടിയെടുക്കൽ; പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

Tea, creativity, freshness, science, study, improves, creative performance, writer,researchers,Peking University,

ചായ ഉന്മേഷത്തിനൊപ്പം സർഗ്ഗശേഷിയുമേകുമെന്ന് ഗവേഷകർ