Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati
in , ,

പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും

കോലാലംപൂർ: ഇന്ത്യയിൽ വൻ വിവാദം സൃഷ്‌ടിച്ച ‘പത്മാവത്’ ( Padmaavat ) എന്ന ചിത്രത്തിന് വീണ്ടും വെല്ലുവിളി. ഇത്തവണ മലേഷ്യയാണ് ( Malaysia ) ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ ഈ ചിത്രം മുസ്ളീം മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മലേഷ്യയുടെ ആരോപണം.

ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച മലേഷ്യയുടെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് (LPF) ചിത്രത്തിൻറെ പ്രദർശനം തടയുന്നതായി അറിയിച്ചു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ‘പത്മാവത്’ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന ആശങ്കയുള്ളതായി നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ചെയര്‍മാന്‍ മുഹമ്മദ് സാംബെറി അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു.

എന്നാൽ മലേഷ്യൻ അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ചിത്രത്തിന്റെ മലേഷ്യയിലെ വിതരണക്കാര്‍ അറിയിച്ചു. എൽപിഎഫിന്റെ നിലപാടിനെതിരെ മലേഷ്യയിലെ വിതരണക്കാർ ചൊവാഴ്ച്ച ഫിലിം അപ്പീൽസ് കമ്മിറ്റിയെ സമീപിക്കുമെന്നാണ് സൂചന.

അതേസമയം, ഇന്ത്യയില്‍ ഇതിനോടകം മികച്ച കളക്ഷൻ നേടിയ ‘പത്മാവത്’ 100 കോടി ക്ലബ്ബിൽ ഇടം നേടി. രാജ്യത്തെ 4000 തീ യേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.

വിദേശത്തും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. അമേരിക്കയില്‍ ആദ്യ മൂന്നു ദിവസങ്ങള്‍ക്കുള്ളിൽ ചിത്രം 22 കോടി രൂപ സ്വന്തമാക്കി. എന്നാൽ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിലക്കുണ്ട്.

ചരിത്ര നായികയായ ‘പത്മാവതി’യെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ കർണിസേന ഉൾപ്പെടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതി വിധിയുടെ പിൻബലത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തിയതിനെ തുടർന്ന് പുതിയ ആരോപങ്ങളാണ് ഉയരുന്നത്.

ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയെ മോശമായി ചിത്രീകരിക്കുന്നതായും മധ്യകാല ഇൻഡ്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചിരുന്ന കൂട്ട ആത്മഹത്യയായ ‘ജൗഹർ’ എന്ന അനാചാരത്തെ ചിത്രം മഹത്വവൽക്കരിക്കുന്നതായും വിമർശനമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി

ഹേ റാം!