padmaavat, supreme court, states, release,allows, release, Madhya Pradesh, Gujarat, Haryana , Rajasthan,film, Deepika, Sanjay Leela Bhansali, ban, Padmavati, name, changed, producers, petition,
in , ,

പത്മാവതിനെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല: സുപ്രീം കോടതി

ന്യൂഡൽഹി: ‘പത്മാവത്’ ( Padmaavat ) എന്ന വിവാദ ചിത്രത്തിനെതിരെ നിലകൊണ്ട നാല് സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ( supreme court ) രംഗത്ത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന സർക്കാരുകൾ ചിത്രത്തെ വിലക്കിയ നടപടിയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തു.

ചിത്രം പ്രദർശിപ്പിച്ചാൽ ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദത്തെ സുപ്രീംകോടതി അംഗീകരിച്ചില്ല. നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഫൂലന്‍ദേവിയുടെ ജീവിത കഥ പറയുന്ന ‘ബാൻഡിറ്റ് ക്യൂന്‍’ റിലീസ് ചെയ്യാമെങ്കില്‍ എന്തിന് ‘പത്മാവത്’ വിലക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരാഞ്ഞു.

ബോക്സ് ഒാഫീസില്‍ വിധി നിര്‍ണയിക്കാനിരിക്കുന്ന ചിത്രം ജനങ്ങള്‍ക്ക് കാണുകയോ കാണാതിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനത്തിന് ചിത്രത്തെ വിലക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതുൾപ്പെടെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

സംസ്ഥാനങ്ങള്‍ സിനിമയെ വിലക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും സിനിമയെ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും ‘പത്മാവതിന്റെ’ നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ വാദിച്ചു.

കോടതി ഉത്തരവോടെ ഈ മാസം 25-ന് തന്നെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജി പ്രതികരിച്ചു.

പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളാണ് നേരത്തെ നിര്‍ദ്ദേശിച്ചത്. ചിത്രത്തിന്‍റെ ഉള്ളടക്കം രജ്‌പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കർണിസേന ഉൾപ്പെടെയുള്ള പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് ദീപിക, ബന്‍സാലി, രണ്‍വീര്‍ സിംഗ് എന്നിവർക്ക് നേരെ ഭീഷണികൾ ഉയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

ലൊയോള സ്കൂൾ: നാളെ ലോബയുടെ അവാർഡ് ദാനം

Kohli, ICC, Cricketer of the year award, test, ICC Awards,Virat Kohli ,Captain Of Test And ODI Teams, Indian captain, cricket, Sachin, Rahul Dravid, International Cricket Council , jasprit bumrah

ഇന്ത്യൻ നായകൻ കോലിക്ക് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരം