Padman,Rahul Gandhi, poster,Akshay Kumar,
in , ,

പാഡ്മാൻ പിഡിമാനായി; അക്ഷയുടെ പോസ്റ്ററിൽ രാഹുൽ

മുംബൈ: ദേശീയ പുരസ്‌കാര ജേതാവ് അക്ഷയ്കുമാറിന്റെ (Akshay Kumar) പുറത്തിറങ്ങാനിരിക്കുന്ന ‘പാഡ്മാൻ’ (Padman) എന്ന ചിത്രത്തിലെ പോസ്റ്ററിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ (Rahul Gandhi) ചിത്രം പ്രത്യക്ഷപ്പെട്ടു.

ഈയിടെയായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകൾ വമ്പിച്ച ജന ശ്രദ്ധ നേടിയതോടെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മറ്റാരോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇതിനുള്ള മറുപടിയായി ‘പിഡി എന്ന തന്റെ നായ്ക്കുട്ടിയുടെ വീഡിയോ രാഹുൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഇതിനുള്ള തിരിച്ചടിയായാണ് ബിജെപി പുതിയ പോസ്റ്ററുമായി രംഗത്തെത്തിയത്.’

“ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നയാളെ അന്വേഷിക്കുന്നവര്‍ക്കായി. അത് ഞാനാണ് പിഡി. ഞാനിയാളെക്കാള്‍ സ്മാര്‍ട്ടാണ്.” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ തന്റെ വളര്‍ത്തുനായയായ പിഡിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.

ഇതിനുള്ള മറുപടിയായി “പിഡിമാന്‍ ദ സ്റ്റോറി ഓഫ് എ ഡോഗ് ഹു ഈസ് സ്മാർട്ടര്‍ ദാന്‍ ഹിസ് മാസ്റ്റര്‍ “എന്ന തലക്കെട്ടില്‍ നായയെ മുന്നിലിരുത്തി സെക്കിള്‍ ചവിട്ടുന്ന രാഹുലിന്റെ ചിത്രം ബിജെപി പോസ്റ്റ് ചെയ്തു.

ബിജെപിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യ “പിഡി ലാവോ കോണ്‍ഗ്രസ് ബച്ചാവോ” എന്ന് പരിഹസിച്ചുള്ള ട്വീറ്റാണ് പോസ്റ്റ് ചെയ്തത്.

അതേസമയം ട്വിങ്കിൾ ഖന്ന പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ‘പാഡ്മാൻ’ നേരത്തെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജനുവരി 26-ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് പുതിയ വിവരം.

നേരത്തെ 2018 ഏപ്രിൽ 13-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആർ ബൽകി സംവിധാനം ചെയ്യുന്ന ചിത്രം റിപ്പബ്ലിക് ദിനത്തിൽ തന്നെ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി.

സാമൂഹിക പ്രതിബദ്ധത പ്രമേയമാക്കിയ ചിത്രത്തിൽ രാധിക ആപ്‌തെ, സോനം കപൂർ എന്നിവർ അഭിനയിക്കുന്നുണ്ട്. അക്ഷയുടെ പാഡ്മാന്റെ പുതിയ റിലീസ് തീയതി പുറത്തുവന്ന സാഹചര്യത്തിൽ രജനി- അക്ഷയ് ചിത്രം ‘2.0’ യുടെ റിലീസ് മാറ്റി വയ്ക്കുമെന്ന അഭ്യൂഹം ചലച്ചിത്ര മേഖലയിൽ വ്യാപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍: ചട്ടവിരുദ്ധമെന്ന് സമിതി

kollam, Chavara, KMML, bridge, collpse

ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്നു; ഒരു മരണം