in ,

പത്മനാഭ സ്വാമി ക്ഷേത്രം: അമൂല്യ വജ്ര മുത്തുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ (Padmanabhaswamy temple) നിന്നും കാണാതെ പോയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്ര മുത്തുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതാണെന്നും ക്രൈബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രമുത്തുകൾ കണ്ടെത്തിയത്.

വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടു മാലകളിലേയും വിഗ്രഹത്തിനു മുകളിൽ ചൂടുന്ന കുടയിലേയും വജ്രങ്ങൾ കാണാതായെന്നായിരുന്നു പരാതി. വിഗ്രഹത്തിൽ ചാർത്തുന്ന പൂമാലകൾ അഴിച്ചെടുത്തപ്പോൾ മാലയിലേയും മുത്തുക്കുടകളിലേയും വജ്രം അടർന്നുപോയതാവാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്ന ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തി. ചെറിയ മുത്തുകളാണെങ്കിലും ഇവയ്ക്ക് കോടിക്കണക്കിന് രൂപ വിലമതിക്കും. അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ടു വജ്രങ്ങൾ കാണാതായെന്ന് അറിയിച്ചിരുന്നു.

എന്നാൽ ക്ഷേത്ര മാനേജർ ഫോർട്ട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 22 വജ്രം കാണാതായെന്നാണ് പരാതിപ്പെട്ടിരുന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഭാരത് ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തിൽ സംഘര്‍ഷം

Buyfie

ദക്ഷിണ കൊറിയയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം