പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 

ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു.

ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്.

രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽപ്രതിഷേധ പ്രകടനങ്ങൾ ശക്തമായി തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ 30 കര്‍ണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 പേരെയും അറസ്റ്റു ചെയ്തു.

ഇതിനു പുറമേ കര്‍ണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപ്പേരെ ഡല്‍ഹിയിലും കസ്റ്റഡിയിലെടുത്തു. കര്‍ണിസേനയുടെ ഭാരത് ബന്ദ് ഉൾപ്പെടെയുള്ള ഭീഷണികള്‍ക്കിടെയാണ് ചിത്രം തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയതിനെ തുടർന്ന് രാജ്സഥാനിലെ ചിത്തോര്‍ഗഡിലുള്ള മൂന്ന് കര്‍ണിസേനാ നേതാക്കള്‍ അറസ്റ്റിലായി. ചിത്തോഡ് കോട്ടയില്‍ കൂട്ടമരണമുണ്ടാകുമെന്ന ഭീഷണി ഉയര്‍ന്നയോടെ കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.

അതേസമയം, കര്‍ണിസേന അംഗങ്ങൾ ഗുരുഗ്രാമില്‍ ജിഡി ഗോയങ്ക വേള്‍ഡ് സ്കൂളിലെ ബസ് ആക്രമിച്ച സംഭവത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു. ബുധനാഴ്ചയാണ് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങിയ ബസിനു നേർക്ക്  പ്രക്ഷോഭകര്‍ കല്ലെറിഞ്ഞത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

ബിനോയ് കോടിയേരിയുടെ പണമിടപാട് സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി

Priyanka, actress, Priyanka Chopra,tax,luxury car,watch, income tax department, I-T raid,luxury car ,an expensive watch, LVMH-Tag watch, appellate tribunal, income tax appellate tribunal

പ്രിയങ്ക ചോപ്ര ആഡംബര വാച്ചിനും കാറിനും നികുതി അടയ്ക്കണം: ആദായ നികുതി വകുപ്പ്