Padmavati, British censors, cleared, Dec 1, release, film, India, British Board Of Film Classification ,BBFC,UK, Ranveer Singh, Deepika Padukaone, Rani Padmavati, Shahid Kapoor, distributed, film makers, controversy, BJP, Karnisena,
in , ,

പത്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

ലണ്ടൻ: വിവാദ ചലച്ചിത്രം പത്മാവതിക്ക് (Padmavati) ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ (BBFC) പ്രദര്‍ശനാനുമതി ലഭിച്ചു. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും വലിയ പ്രതിസന്ധിയും വിവാദവും നേരിട്ട ചലച്ചിത്രമായിരിക്കും സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി.

രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കുകയും മറ്റിടങ്ങളിൽ ചിത്രത്തിലെ പല രംഗങ്ങളും മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം വിവാദങ്ങൾക്ക് നടുവിൽ ഒരു രംഗം പോലും വെട്ടി മുറിക്കാതെ ചിത്രത്തിന് ബ്രിട്ടനിൽ പ്രദർശനാനുമതി ലഭിച്ചു. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനാണ് (BBFC) അനുകൂല തീരുമാനം കൈക്കൊണ്ടത്. ഡിസംബര്‍ 1-ന് പത്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്ന് ബിബിഎഫ്സി അറിയിച്ചു.

ചിത്രത്തിന് 12എ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയത്. ട്വിറ്ററിലൂടെ ബിബിഎഫ്സി ഇക്കാര്യമറിയിച്ചു. എന്നാൽ ഇന്ത്യയിൽ പ്രദർശനം ആരംഭിക്കാതെ ഇത്തരമൊരു റിലീസിന് സാധ്യതയില്ലെന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ദീപിക പദുകോൺ, രൺവീർ സിംഗ്, ഷാഹിദ് കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണമേറ്റുവാങ്ങുകയാണ്. മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും പത്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അണിയറപ്രവർത്തകർ നിഷേധിച്ചെങ്കിലും പ്രതിഷേധങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർറ്റിഫിക്കേഷൻ ചിത്രം ഇനിയും കണ്ടിട്ടില്ല.

സെൻസറിങ് നൽകുന്നതിനായി സമർപ്പിക്കപ്പെട്ട ആദ്യ അപേക്ഷ അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് മടക്കിയ അയച്ചിരുന്നു.

സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ചരിത്രകാരന്‍മാരുടെ അഭിപ്രായം തേടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിന് ബ്രിട്ടനില്‍ പ്രദര്‍ശനാനുമതി ലഭിച്ചത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന് വന്‍തിരിച്ചടിയായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം

രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി