Padmavati, trailer, Deepika,
in ,

വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

ചിത്രീകരണ വേളയിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി‘യുടെ (Padmavati) ആദ്യ ട്രയിലർ (first trailer) തിങ്കളാഴ്ച്ച പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രമായ റാണി പത്മാവതിയെ അവതരിപ്പിക്കുന്നത്.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രയിലറിനെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങളാണ് ഹൃത്വിക് റോഷൻ, കരൺ ജോഹർ ഉൾപ്പെടെയുള്ള പ്രമുഖർ രേഖപ്പെടുത്തിയത്. രൺവീർ സിംഗ് അലാവുദീൻ ഖിൽജിയായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ പത്മാവതിയുടെ പതിയും മഹാരാജാവുമായ രത്തൻ സിംഗായി എത്തുന്നു.

ചിറ്റോർ കോട്ടയുടെയും പരിസങ്ങളുടെയും ദൃശ്യ ഭംഗി കൂടി ഉൾക്കൊള്ളിച്ചിരിക്കുന്ന ട്രയിലർ ഇതിനോടകം തന്നെ അനേകം സിനിമാപ്രേമികൾ കണ്ടു കഴിഞ്ഞു. ബൻസാലി പ്രൊഡക്ഷനും വിയാകോം 18 മോഷൻ പിക് ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന ചരിത്ര ചിത്രം ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തിച്ചേരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചരിത്ര പ്രശസ്തമായ ഈ കഥ ബൻസാലി നേരത്തെ പാരീസിലും റോമിലും ഓപ്പറയായി അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഓപ്പറ സംവിധാനം ചെയ്യുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന പദവി ഇതിലൂടെ അദ്ദേഹം നേടിയിരുന്നു. വളരെയേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സംരംഭമാണ് ഇപ്പോൾ ചലച്ചിത്ര രൂപത്തിൽ പിറവിയെടുത്തിരിക്കുന്നത്.

എന്നാൽ പത്മാവതിയുടെയും അലാവുദീൻ ഖിൽജിയുടെയും പ്രേമരംഗങ്ങൾ ഉൾപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം രജപുത്രക്കാരുടെ സംഘടനയായ ‘കർണി സേന’ ഉൾപ്പെടെയുള്ളവർ തടസ്സപ്പെടുത്തിയിരുന്നു.

https://www.youtube.com/watch?v=X_5_BLt76c0

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Delhi, Diwali, firecrackers ,ban, sale, SC,

ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ പടക്ക നിരോധനം

Hyderabad police, baby, smile,kidnapped,photo, viral

രക്ഷകരായ പോലീസിന് കുഞ്ഞിന്റെ പുഞ്ചിരി സമ്മാനം