Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,
in , ,

വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’യ്ക്ക് ( Padmavati ) ഉപാധികളോടെ സിബിഎഫ് സിയുടെ ( CBFC ) പ്രദര്‍ശനാനുമതി. ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തുന്നതിന് പുറമെ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടന്നാണ് റിലീസിന് അനുമതി ലഭിച്ചത്.

എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി ലഭിക്കുകയുള്ളൂ. ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങിയത്.

ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് യഥാര്‍ത്ഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. പുതിയ നിർദ്ദേശത്തെ തുടർന്ന് ചിത്രത്തിന് ‘പത്മാവത്’ എന്ന പേര് നൽകാൻ ചിത്രത്തിന്റെ പ്രവർത്തകർ സമ്മതിച്ചു.

ചിത്രം തുടങ്ങുന്നതിന് മുൻപും ഇടവേളയിലും ഈ ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘പത്മാവതി’ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം രജപുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് ആരോപിച്ച് ‘കര്‍ണിസേന’ ഉൾപ്പെടെയുള്ള പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിമാരായ സിപി ജോഷി, ഓം ബിര്‍ല എന്നിവർ സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പരാതി നല്‍കിയിരുന്നു.

ദീപിക പദുകോണും രൺവീർ സിംഗും  ഷാഹിദ് കപൂറും അഭിനയിച്ച  ചിത്രത്തിന്‍റെ റിലീസ് നിരോധിക്കാനുള്ള ഹര്‍ജികള്‍  മൂന്ന്  തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും സിനിമക്കെതിരെ രംഗത്തെത്തി.

തുടർന്നാണ് ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട ആറംഗത്തെ സംഘത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കാണുന്നതിനായി ചുമതലപ്പെടുത്തിയത്. ‌‌‌‌റിലീസുമായി ബന്ധപ്പെട്ടു സംവിധായകൻ സഞ്ജയ്‌ലീല ബൻസാലി, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ പാർലമെന്റ് സമിതി മുൻപാകെ നേരത്തെ വിളിച്ചു വരുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism, Parvathy, kasaba, controversy, mammootty, WCC, malayalam actress, misogyny, dialogues, movies, article, cinema, comment, Intrnational Film Festival, Kerala, online abuse, case, death threats, police complaint,scroll .in

സ്ത്രീ വിരുദ്ധത: പാർവതി വീണ്ടും നിലപാടുകൾ വ്യക്തമാക്കി

ജൂനിയര്‍ ഡോക്​ടര്‍മാരുടെ സമരം; നേരിടുമെന്ന് ആരോഗ്യമന്ത്രി