Mamata Banerjee, Padmavati, Super emergency, freedom, Sanjay Leela Bhansali, West Bengal, CM, objectionable, condemned, personal attacks, political leaders, shivraj singh chauhan, Amarinder singh, Madyapradesh, CM, chief ministers, controversy, Deepika,
in , ,

പത്മാവതി:​​ വാദപ്രതിവാദങ്ങളുമായി സുപ്രീംകോടതിയും നേതാക്കളും

ന്യൂഡൽഹി: ചിത്രീകരണ വേളയിൽ തന്നെ വിവാദങ്ങളിൽപ്പെട്ട സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ (Padmavati) റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളിയത്.

ചിത്രം പ്രദര്‍ശിപ്പിക്കണോ തടയണമോയെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും തീരുമാനം വരുന്നതിന് മുൻപ് വിധി പറയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പത്മാവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വീണ്ടും പ്രമുഖ രാഷ്ട്രീയ നേതാക്കൾ (political leaders) രംഗത്തെത്തി. പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം തികച്ചും ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) കുറ്റപ്പെടുത്തി.

പത്മാവതിയെ സംബന്ധിച്ച വിവാദം നിര്‍ഭാഗ്യവശാല്‍ ഉണ്ടായതല്ലെന്നും നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണതെന്നും മമത ആരോപിച്ചു. ഇത്തരത്തിലുള്ള അടിയന്തരാവസ്ഥയെ അപലപിക്കണമെന്നും ചലച്ചിത്ര മേഖലയിലുള്ള എല്ലാവരും ഇതിനെതിരെ ഒത്തൊരുമിച്ച് പ്രതിഷേധിക്കണമെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

അതേസമയം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി എന്ന ചിത്രത്തിന് മധ്യപ്രദേശില്‍ പ്രദർശനാനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. വിവാദ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അതിനാൽ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

പത്മാവതിയെ പറ്റി താൻ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും ചരിത്രത്തെ മാറ്റി മറിക്കാന്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. മധ്യപ്രദേശില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടു തന്നെ അതിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ സെന്‍സറിങ്ങ് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ക്രമപ്രകാരം മാത്രമെ സെന്‍സറിങ്ങ് പൂര്‍ത്തിയാക്കുകയുള്ളു എന്നാണ് ബോര്‍ഡിന്റെ നിലപാട്.

റാണി പത്മാവതിയെ കുറിച്ചുള്ള ചിത്രത്തില്‍ ഖില്‍ജി രാജവംശത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ഉടലെടുത്തത്. നേരത്തെ ഡിസംബര്‍ ഒന്നിന് റിലീസിങ്ങ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പ്രദർശനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Priya Ranjan Dasmunsi, died, former Union minister, Congress leader, passes away,

മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്​ജന്‍ ദാസ്​മുന്‍ഷി നിര്യാതനായി

RDP, unveils, ThinBook 1430p ,Laptop,

ആര്‍.ഡി.പി ലാപ്ടോപ് വിപണിയില്‍ ലഭ്യം