Padmavati, SC, chief ministers, warning, cinema, release, film, Supreme court, rejects, ban, politicians, comments, responsible positions, public offices, statements, CBFC, central board of film certification, Manohar Lal Sharma, PIL, lawyer, centre,
in , ,

പത്മാവതിക്കെതിരെ പരാമർശം; നേതാക്കന്മാർക്ക് കോടതിയുടെ താക്കീത്

ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’ (Padmavati) നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നാം തവണയും തള്ളിക്കളഞ്ഞു. കൂടാതെ ‘പത്മാവതി’ക്കെതിരെ സംസാരിച്ച മുഖ്യമന്ത്രിമാർക്ക് (chief ministers) സുപ്രീം കോടതി താക്കീത് നൽകി.

പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ചിത്രത്തിനെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പത്മാവതിയുടെ പ്രദര്‍ശനം തടയുമെന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പരസ്യമായി പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലുള്ള ഉത്തരവാദിത്തപരമായ സ്ഥാനം വഹിക്കുന്നവര്‍ക്ക് എങ്ങനെയാണ് ചിത്രത്തിനെതിരെ പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്ന് കോടതി ആരാഞ്ഞു.

ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ ചിത്രത്തിനെതിരെ സംസാരിക്കുന്നത് സിബിഎഫ്‌സിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. ചിത്രം കണ്ട ശേഷം അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സിബിഎഫ്‌സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓർമ്മിപ്പിച്ചു.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര റാണി പത്മാവതിയുടെ സ്വഭാവഹത്യയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നതെന്നും ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

അതിനാൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് ‘പത്മാവതി’ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജി കോടതി തള്ളുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,

ഏകാന്തത തേടുന്നവർ കൂടുതൽ സർഗ്ഗശേഷിയുള്ളവരെന്ന് പഠനം

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: കേരളം ക്വാര്‍ട്ടറിൽ പ്രവേശിച്ചു