Padmavati, UP, Govt, public outrage, Uttar Pradesh Government
in , ,

ജനവികാരം കണക്കിലെടുക്കണം; പത്മാവതിക്കെതിരെ യുപി സർക്കാർ

ലക്നൗ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചരിത്രചിത്രമായ പത്മാവതിക്കെതിരെ (Padmavati) ഉത്തര്‍പ്രദേശ് സര്‍ക്കാരും ( UP govt ) രംഗത്തെത്തി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് അതിനെതിരെ ഉയരുന്ന ജനരോഷം കൂടി പരിഗണിക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

പത്മാവതിയിൽ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഈ ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് നടക്കുന്നതെന്ന് യു പി സർക്കാർ ചൂണ്ടിക്കാട്ടി.

തിയേറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നതായും കോലം കത്തിക്കലും പ്രകടനങ്ങളും നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചതായും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

തിയേറ്റര്‍ ഉടമകള്‍ക്കും മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ക്കും ഭീഷണിക്കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും ഇതെല്ലാം പരിഗണിച്ചു മാത്രമേ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളൂ എന്നും സംസ്ഥാന ആഭ്യന്തര വകുപ്പിനുവേണ്ടി അയച്ച കത്തിൽ പറയുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നവംബര്‍ 22, 26, 29 തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിനാണ് വോട്ടെണ്ണലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ക്രമസമാധാനപാലനം ആഭ്യന്തരവകുപ്പിന് വിഷമകരമായിരിക്കുമെന്നും കത്തില്‍ പറഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം പരിഗണിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ബി.ജെ.പി. ഗുജറാത്ത് ഘടകം ആവശ്യപ്പെട്ടിരുന്നു.

ഇതിന് തൊട്ടു പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും ചിത്രത്തിന്റെ റിലീസിനെതിരെ രംഗത്തെത്തിയത്. ചിത്രത്തില്‍ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നതായും റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ആരോപിച്ച് രജപുത്ര കര്‍ണി സേനയാണ് ആദ്യമായി ചിത്രത്തിനെതിരെ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയില്‍ ഒരു തിയേറ്ററിനെതിരെ ആക്രമണം നടന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Environmentalist, Dr. A Latha,passes away,

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

China Open, Saina, Prannoy, crash out

ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന, പ്രണോയ് പുറത്ത്