More stories

 • in

  റീറ്റെയ്ൽ വ്യാപാര മേഖലയിൽ  എവർഗേജ്- യു എസ് ടി ഗ്ലോബൽ പങ്കാളിത്തം 

  തിരുവനന്തപുരം: വൺ റ്റു വൺ പ്ലാറ്റ്ഫോം കമ്പനിയായ എവർഗേജും മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബലും  തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. എവർഗേജിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും (സി ഡി പി) യു എസ് ടി ഗ്ലോബലിന്റെ ഇന്റഗ്രേഷൻ സേവനങ്ങളും വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിഗത സേവനങ്ങൾ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള അവസരമാണ് റീറ്റെയ്ൽ വ്യാപാരികൾക്ക്  കൈവന്നിരിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ ഉപയോക്തൃ ഡാറ്റ ഏകോപിപ്പിച്ച് കൂടുതൽ പേരെ തങ്ങളുടെ ഇടപാടുകാരാക്കാനും മെച്ചപ്പെട്ട ഉപയോക്തൃ സേവനങ്ങൾ നൽകി […] More

 • in

  ശബരിമലയില്‍ സമാധാനത്തിന് ഏവരും സഹകരിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന്  എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിന് അകത്തും പുറത്തുമുള്ള  ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു […] More

 • in

  മാതൃകാപരമായി ഇടപെടാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം: മുഖ്യമന്ത്രി 

  തിരുവനന്തപുരം: മാന്യമായതും മാതൃകാപരമായതുമായ പെരുമാറ്റം എല്ലാവരോടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളാ ആംഡ് പോലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായി ഇടപെടാന്‍ പുതുതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഭരണഘടനയ്ക്ക് എതിരെയുള്ള വെല്ലുവിളികള്‍ പലതരത്തില്‍ ഉയര്‍ന്നുവരുന്ന കാലത്ത് വലിയ ഉത്തരവാദിത്തമാണ് […] More

 • in

  സാധാരണ ജീവിതം മെച്ചപ്പെടുത്താന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍

  കൊച്ചി: ടൈക്കോണ്‍ കേരള സമ്മേളനത്തിലെ പ്രദര്‍ശനത്തില്‍ ജനങ്ങളുടെ സാധാരണ ജീവിതത്തെ സ്വാധീനിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളുമായി വേറിട്ടു നില്‍ക്കുകയാണ് മേക്കര്‍ വില്ലേജ്. പശുവിന്‍റെ അസുഖവിവരങ്ങള്‍ നല്‍കുന്ന കറവ യന്ത്രം മുതല്‍ പ്രകൃതി ദുരന്തത്തില്‍ ഉപയോഗിക്കാന്‍ തക്കവിധമുള്ള ഉപകരണങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. സാധാരണക്കാരുടെ ആവശ്യങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കര്‍ വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. അത്യാധുനിക സാങ്കേതിക വിദ്യയായ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മ്മതി ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങള്‍ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്. കേരളം […] More

 • three crore saplings , Kerala, environment day, Green Keral, state government, World Environment Da,Kudumbashree Mission, educational institutions, local-self-government institutions, NGO, forest department, 
  in ,

  കാര്‍ഷിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് 

  തിരുവനന്തപുരം: കേരളത്തിന്റെ ഇപ്പോഴത്തെ കാര്‍ഷിക സാഹചര്യത്തില്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് സമ്പ്രദായം അവലംബിക്കുന്നത് കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് കൃഷി മന്ത്രി  അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ആന്ധ്രയിലേക്കാള്‍ ഫലപ്രദമായി ഈ സമ്പ്രദായം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.  കാര്‍ഷിക, കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ഏകദിന ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും  […] More

 • in

  ശബരിമല: ടാറ്റ പ്രൊജക്ട്സ് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു

  തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് ചെയ്ത 25 കോടി രൂപ ചെലവു വരുന്ന പ്രവൃത്തികള്‍ സൗജന്യമാക്കിയതായി ടാറ്റാ സണ്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി തീര്‍ക്കേണ്ട ജോലികളാണ് ടാറ്റാ പ്രൊജക്ട്സിനെ ഏല്‍പ്പിച്ചിരുന്നത്. ദേവസ്വം ബോര്‍ഡ്, പോലീസ്, ജലസേചന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പ്രകാരമുളള പ്രവൃത്തികളാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ചെയ്ത പ്രവൃത്തികള്‍ സൗജന്യമാണെന്ന് അറിയിക്കുന്ന […] More

 • Malappuram, temple priest, help, Juma Masjid committee,
  in ,

  ട്രാന്‍ജെന്‍ഡര്‍മാര്‍ക്ക് സ്വയം തൊഴില്‍ ധനസഹായം: 30 ലക്ഷത്തിന്റെ ഭരണാനുമതി

  തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ പുനര്‍സംയോജനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി സബ്‌സിഡി നിരക്കില്‍ ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി.യും […] More

 • in

  ഇതിപ്പോൾ ഫാസിസത്തിന്റെ പകർച്ചവ്യാധി പാഞ്ഞു പോയ ഇടമാണ്

  ഇതിപ്പോൾ ഒരു വാതിൽ അല്ല. വികൃതമാക്കപ്പെട്ട ഒരു ശില്പമാണ്. ഫാസിസത്തിന്റെ പകർച്ചവ്യാധി പാഞ്ഞു പോയ ഇടമാണ്   ആ ബോർഡ് പറിച്ചു മാറ്റിയപ്പോൾ അവർ കേരള ചരിത്രത്തിൻ നിന്ന് വൈകുണ്ഠസ്വാമികളെ പിഴുതെറിയുകയായിരുന്നു. ശ്രീനാരായണ ഗുരുവിനേയും അയ്യങ്കാളിയേയും പൊയ്കയിൽ യോഹന്നാനേയും മക്തിത്തങ്ങളേയും ഫാദർ കാപ്പനേയും മറവിച്ചെളിയിൽ താഴ്ത്തുകയായിരുന്നു. അതിന് ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക മുന്നേറ്റങ്ങളെ തിരസ്ക്കരിയ്ക്കുകയായിരുന്നു.  ജനാധിപത്യത്തേയും മനുഷ്യാവകാശത്തേയും സംബന്ധിച്ച ബോധ്യങ്ങളാണ് കേരളം എന്ന ആശയത്തെ നിർമ്മിച്ചതെന്ന ചരിത്രത്തെ ബ്രാഹ്മണൈതിഹ്യങ്ങൾ കൊണ്ട് പകരം വയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു. അതിനാൽ സുനിൽ പി […] More

 • in

  ശബരിമല തീര്‍ത്ഥാടന പാസ് കാലതാമസം കൂടാതെ നല്‍കും 

  തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നല്‍കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണം. ഇതിനായി പോലീസ് സ്റ്റേഷനുകളില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നല്‍കാവുന്നതാണ്. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന […] More

 • in

  സ്കൂളുകളില്‍ ആര്‍ട്ട് റൂം: കലാഭിരുചി വളര്‍ത്താന്‍ ബിനാലെ ഫൗണ്ടേഷന്‍

  കൊച്ചി: വിദ്യാര്‍ത്ഥികളില്‍ സമകാലീനകലയില്‍  അഭിരുചി വളര്‍ത്തുന്നതിന്‍റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പദ്ധതിയായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വഴി സ്കൂളുകളില്‍ ആര്‍ട്ട് റൂമുകള്‍ തുടങ്ങും. തുടക്കത്തില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പത്തു സ്ക്കൂളുകളിലാണ് മുറികള്‍ തുടങ്ങുന്നത്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ ഭാഗമായാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ഒരുങ്ങുന്നത്. എബിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംരംഭം ബിനാലെ മൂന്നാം ലക്കത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് എബിസി ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ […] More

Load More
Congratulations. You've reached the end of the internet.
Back to Top
Close