More stories

 • Trending Hot Popular

  in ,

  ആദ്യ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  

  തിരുവനന്തപുരം: ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  സെപ്റ്റംബര്‍ 23-ന് നടക്കും. ഇതിന്‍റെ  തുടര്‍ച്ചയായി സെപ്റ്റംബര്‍ 24 മുതല്‍ അന്താരാഷ്ട്ര ബധിരവാരാചരണവും നിഷില്‍ നടക്കും. വാരാചരണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 23 മുതല്‍ ഒരാഴ്ച്ച പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. ബധിര-മൂകര്‍  ഇപ്പോള്‍ പല രീതികളിലായാണ് ആശയവിനിമയം നടത്തുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍പോലും ഏകീകൃതമായ ഭാഷ അവലംബിക്കുന്നില്ല. […] More

 • in

  ശമ്പളം പിടിച്ചു പറിക്കുന്നത് മനുഷ്യത്വമില്ലായ്മ: രമേശ് ചെന്നിത്തല 

  തിരുവനന്തപുരം: പ്രളയം കാരണം എല്ലാം നഷ്ടപ്പെട്ട് മൂക്കറ്റം കടം കയറിവരില്‍ നിന്ന് പോലും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വാങ്ങുന്നത് മുനുഷ്യത്വമില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുകയില്ലെന്ന്  സര്‍ക്കാരും മന്ത്രിമാരും ആവര്‍ത്തിച്ച് പറുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. ഒരു മാസത്തെ ശമ്പളം നല്‍കാത്തവരെ ഭീഷണിപ്പെടുത്തുക മാത്രമല്ല കായികമായി പോലും ഉപദ്രവിച്ച് സമ്മതിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ നിര്‍ബന്ധപിരിവില്‍ നിന്ന് പ്രളയ ബാധിതരെ പോലും ഒഴിവാക്കിയിട്ടില്ല എന്നതാണ് ദുഖകരമായ […] More

 • Hot Popular

  in

  കേരള പുനർനിർമ്മാണം: ഗ്ലോബൽ സാലറി ചലഞ്ചിന് മുഖ്യമന്ത്രിയുടെ ആഹ്വാനം

  റോക്ക‌്‌ലൻഡ് കൗണ്ടി: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന്  അമേരിക്കയിലെ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും  സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകൾക്ക്‌ തീരുമാനിക്കാം, അദ്ദേഹം പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്.  നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. […] More

 • in

  പ്രളയദുരിതം: കേന്ദ്രസംഘ സന്ദര്‍ശനം സെപ്റ്റംബര്‍ 21 മുതല്‍

  തിരുവനന്തപുരം: മഹാപ്രളയം സംസ്ഥാനത്തുടനീളം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം സെപ്റ്റംബര്‍ 21 മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ് സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പര്യടനം നടത്തും. കൊടിയ ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. 11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മ്മയാണ്. ഡോ. ബി.രാജേന്ദര്‍, വന്ദന സിംഗാള്‍ […] More

 • in

  പ്രളയബാധിതര്‍ക്കുള്ള ധനസഹായവും സാധനസാമഗ്രി വിതരണവും 29 നുള്ളില്‍ പൂര്‍ത്തിയാക്കും

  തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം നിര്‍ദ്ദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേര്‍ക്ക് ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നല്‍കാന്‍ ഏറെയും ബാക്കിയുള്ളത്. മെയ് 29 മുതല്‍ 439 പേരാണ് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതില്‍ […] More

 • Hot Popular

  in ,

  ക്യാപ്റ്റൻ മാർവെൽ: പ്രതീക്ഷ വർധിപ്പിക്കുന്ന ട്രെയ്‌ലർ 

  ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച മാർവെൽ ഇതാ മറ്റൊരു സൂപ്പർ ഹീറോയെക്കൂടി ആരാധകർക്ക് സമ്മാനിക്കുന്നു. ബ്രീ ലാർസൺ ക്യാപ്റ്റൻ മാർവെൽ ആയെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിക്കഴിഞ്ഞു. അമാനുഷിക ശക്തികളുമായെത്തുന്ന കരോൾ ഡാൻവേഴ്സ് എന്ന കഥാപാത്രമായി ലാർസൺ പ്രത്യക്ഷപ്പെടുന്ന ചിത്രം അത്തരം കഴിവുകൾ നേടിയെടുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അത്തരം സവിശേഷതകൾ കൈവശമുള്ള നായികയെയാണ് അവതരിപ്പിക്കുക എന്ന്  മുൻപ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്തരം വാർത്തകളെ ശരിവയ്ക്കുന്നതാണ് പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ. അപകടത്തിലൂടെ അന്യഗ്രഹത്തിലെ ഡി എൻ എ ശരീരത്തിൽ കയറുന്നത് വഴിയാണ്  മുൻ യു  […] More

 • Hot

  in

  ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പ‌്: ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി

  തിരുവനന്തപുരം: കേരളം ആദ്യമായി വേദിയാകുന്ന ഏഷ്യൻ യോഗസ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി. ആന്റമാൻ നിക്കോബാർ വാസികളായ ജി പ്രിയ, ടി ശ്രീയ, രാധ എന്നിവരാണ‌് വ്യാഴാഴ‌്ച എത്തിയത‌്. ഇവരെ സംഘാടക സമിതി സെക്രട്ടറി അഡ്വക്കറ്റ‌് ബി ബാലചന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. രാധ സീനിയർ വിഭാഗത്തിലും (യോഗാസനം), പ്രിയ സബ‌്ജൂനിയർ ആർടിസ‌്റ്റിക‌് പെയർ വിഭാഗത്തിലും ശ്രീയ സബ‌്ജൂനിയർ യോഗാസന വിഭാഗത്തിലുമാണ‌് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത‌്. 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മിജോർജ‌് ഇൻഡോർ സ‌്റ്റേഡിയത്തിലാണ‌് […] More

 • in

  കൂടുതല്‍ കരുത്തോടെ മുന്നോട്ട്: രമേശ് ചെന്നിത്തല

  തിരുവനന്തപുരം:   യു ഡി എഫിന്റെ പുതിയ കണ്‍വീനറായി കെ പി സി സി  മുന്‍ ജനറല്‍ സെക്രട്ടറിയും, രാഷ്ട്രീയ കാര്യ  സമതിയംഗവുമായ ബന്നി ബഹ്നാനെ നിയോഗിച്ചതായി  യു ഡി എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ  രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ യു ഡി എഫ്  ഘടകക്ഷികളുമായും ആശയ വിനിമയം നടത്തി അവരുടെ അംഗീകാരത്തോടെയാണ് ബെന്നി ബഹ്നാനെ പുതിയ കണ്‍വീനറായി  നിയോഗിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ  പി സി സി ജനറല്‍ സെക്രട്ടറി, എം എല്‍ എ  […] More

 • Hot Popular

  in

  ​​പ്രതിസന്ധി കാണാതെ പോകരുത്; ഇന്ത്യൻ ടീമിനോട് പോണ്ടിങ് 

  വേനൽക്കാല ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം ആത്മവിശ്വാസത്തിൽ തന്നെയാകും.  കാരണം ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ശക്തരായി തുടരുകയാണ് വിരാട് കോഹ്‌ലിയും കുട്ടികളും. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്ന നിരീക്ഷണം  നടത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.  ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ ഉൾക്കൊണ്ട് കളിക്കുന്നതിൽ സമീപ വർഷങ്ങളിലെല്ലാം ടീം ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇത്തവണ സ്വിങ് ബോളിങ്ങിന് അനുകൂലമായ സാഹചര്യമാണെങ്കിൽ ഇന്ത്യൻ ടീം പ്രതിസന്ധി നേരിടുമെന്നുമാണ് രണ്ട് തവണ ലോക ചാംപ്യൻഷിപ് നേടിയ ഓസ്‌ട്രേലിയൻ […] More

 • Hot Popular

  in

  സർക്കാരിൽ വിജയ് പ്രതിനായകനോ?

  ​ഇളയ ​ദളപതി​യുടെ  ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് മുരുഗദോസ് ഒരുക്കുന്ന സർക്കാർ. തുപ്പാക്കി, കത്തി എന്നിവയ്ക്ക്  ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം ദീപാവലി റിലീസായാണെത്തുക. മുൻ ചിത്രങ്ങളുടെ വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ഏവരും കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ വിജയ് പ്രതിനായക കഥാപാത്രമാകുമെന്ന സൂചനയാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തിയിരിക്കുന്നത്. ചിത്രത്തിൽ ​ഒരു ​മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന രാ​ധാ രവിയാണ് ഒരു അഭിമുഖത്തിൽ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.  എൻ ആർ ഐ യായ വിജയ് കഥാപാത്രം തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതും ജനതയുടെ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ

Back to Top

Hey there!

Forgot password?

Forgot your password?

Enter your account data and we will send you a link to reset your password.

Your password reset link appears to be invalid or expired.

Close
of

Processing files…