കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി ചിത്ര പ്രദർശനം

തിരുവനന്തപുരം:കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി  അനിതാ മോഹൻ നടത്തുന്ന പെയിന്റിംഗ് പ്രദർശനം ഓഗസ്റ്റ് 1, 2 തീയതികളിൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും.

സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, കാട്ടൂർ നാരായണപിള്ള, മണിലാൽ ശബരിമല എന്നിവർ പങ്കെടുക്കും.

കേരളത്തിലെത്തി കോവളം കടപ്പുറത്ത് ദാരുണാന്ത്യം സംഭവിച്ച വിദേശ വനിതക്ക് കേരളത്തിലുണ്ടായ കാര്യങ്ങളാണ് അനിതാ പെയിന്റിങ്ങിലൂടെ ചിത്രീകരിക്കാന്നത് . സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരാണോ? എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് സ്ത്രീ പക്ഷത്തെ വിഹ്വലതകൾ അനിതാ പെയിന്റിങ്ങിലൂടെ പങ്ക് വെക്കുന്നത്.

ഇതിനകം തന്നെ സൂര്യ ഫെസ്റ്റിവെൽ, ലളിതകലാ അക്കാദമി ഫെസ്റ്റിവെൽ, ബാഗ്ലൂർ മലയാളി അസോസിയേഷൻ തുടങ്ങി ഏഴോളം മേളകളിൽ അനിത പ്രദർശനം നടത്തിയിട്ടുണ്ട്.

മ്യൂസിയം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ നടത്തുന്ന പെയിന്റിംഗ് പ്രദർശനത്തിലെ പ്രവേശനം സൗജന്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 

ഗുരുവന്ദനവും ഗുരുപൂജയും മാറുന്ന ഗുരു ശിഷ്യ ബന്ധവും

ചാമ്പ്യൻസ് ബോട്ട് ലീഗ്: ജേതാക്കൾക്ക് 25 ലക്ഷം രൂപ സമ്മാനം